പത്തനംതിട്ട: മദ്യ ലഹരിയിൽ പത്തനംതിട്ട നഗരത്തിലെ ബാറിന് മുന്നില്‍ 'ടച്ചിങ്‌സി'നെ ചൊല്ലി യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് പേരുൾപ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഹെല്‍മറ്റ് ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മര്‍ദനമേറ്റ് രണ്ട് യുവാക്കള്‍ ബോധരഹിതരായി നിലത്ത് വീണു. ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റ് ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ടായി. നിലത്ത് വീണ് കിടക്കുന്ന രണ്ട് യുവാക്കളുടെ തലയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച് എതിർ സംഘം അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ക്രൂര മർദനതിനിടെ 'ചത്തുപോകത്തേയുള്ളൂ' എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തിങ്കളാഴ്‌ച (ജൂൺ 17) രാത്രി 9.15 ന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്‌റ്റാന്‍ഡിന് സമീപത്തെ ബാറിന് പുറത്താണ് ഏറ്റുമുട്ടൽ നടന്നത്.
ടേബിൾ മാറി ടച്ചിങ്സ് എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കം ബാറിന് പുറത്തെ കൂട്ടത്തല്ലിലേക്ക് കലാശിക്കുകയായിരുന്നു.
ബാറിനുള്ളില്‍ വച്ച് അടിയുണ്ടാക്കിയ സംഘതെ ബാർ ജീവനക്കാര്‍ എത്തി പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരു സംഘങ്ങളും ബാറിന് പുറത്തും ഏറ്റുമുട്ടിയത്. പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെ കസ്‌റ്റ്ഡിയിലെടുത്തു. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ : മകൾക്ക് പെരുന്നാൾ സമ്മാനം നൽകാനെത്തിയ പിതാവിന് ക്രൂരമർദനം; സംഭവം ചേലക്കര സൂപ്പിപ്പടിയിൽ