കോഴിക്കോട്: മാവൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മില്‍ കയ്യാങ്കളി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഇന്നലെ (ജൂലൈ 19) വൈകുന്നേരം മാവൂർ ബസ് സ്റ്റാന്‍റിന് സമീപമാണ് സംഭവം.
ബസ് സര്‍വീസ് സമയത്തെ ചൊല്ലി തര്‍ക്കമുണ്ടായ ജീവനക്കാര്‍ തമ്മില്‍ പരസ്‌പരം മര്‍ദിച്ചു. ബസ് സ്റ്റാന്‍റില്‍ വച്ചും തുടര്‍ന്ന് മാവൂർ മാര്‍ക്കറ്റിലെത്തിയും ആക്രമണം തുടര്‍ന്നു. സംഭവത്തിന് പിന്നാലെ മാവൂർ ബസ് സ്റ്റാന്‍റിലെ ഓട്ടോ ഡ്രൈവർമാരും കച്ചവടക്കാരും ചേർന്ന് ജീവനക്കാരെ പിടിച്ചുമാറ്റി.
വിവരം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് ബസുകള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. ബസ് ജീവനക്കാരോ ഉടമകളോ വിഷയത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും അതാണ് കേസെടുക്കാത്തതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.