ETV Bharat / state

ഇടവേളയ്‌ക്ക് ശേഷം വീണ്ടും മാനവീയം വീഥിയില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു - Clash Again On Manaviyam Veethi

author img

By ETV Bharat Kerala Team

Published : Apr 13, 2024, 10:24 AM IST

പെൺക്കുട്ടിയെ ശല്യം ചെയ്‌തവരെ ചോദ്യം ചെയ്‌തപ്പോഴാണ് സഹോദരനും സുഹൃത്തിനും നേരെ ആക്രമണം ഉണ്ടായത്.

MANAVIYAM VEETHI  മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം  മാനവീയം വീഥി  CLASH AGAIN ON MANAVIYAM VEETHI
Clash Again On Manaviyam Veethi,Youths injured In Fight

തിരുവനന്തപുരം: മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. ധനുകൃഷ്‌ണന്‍(32), ഗോകുല്‍ ശേഖര്‍(29) എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

പരിക്കേറ്റവരിൽ ധനുകൃഷ്‌ണന്‍റെ കഴുത്തിന് വെട്ടേറ്റിറ്റുമുണ്ട്. സംഭവത്തില്‍ ഷമീര്‍ എന്നയാളെ മ്യൂസിയം പൊലീസ് അറസ്‌റ്റ് ചെയ്‌തു. മൂന്ന് പേര്‍ ചേര്‍ന്നാണ് ധനുകൃഷ്‌ണനെയും ഗോകുല്‍ ശേഖറിനെയും ആക്രമിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നിവേദ്യയോട് ഷമീറും സംഘവും അപമര്യാദയായി പെരുമാറിയിരുന്നു. ധനുകൃഷ്‌ണന്‍റെ സഹോദരിയാണ് നിവേദ്യ. സഹോദരിയെ ശല്യംചെയ്‌തത് ചോദ്യം ചെയ്‌ത ധനുവിനെയും ഗോകുലിനെയും മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ശേഷം ഷമീറിന്‍റെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ധനുകൃഷ്‌ണന്‍റെ കഴുത്തില്‍ വെട്ടുകയായിരുന്നു.

ധനുകൃഷ്‌ണയുടെ കഴുത്തിന്‍റെ ഇടതുഭാഗത്താണ് വെട്ടേറ്റിരിക്കുന്നത്. മര്‍ദനമേറ്റ ധനുകൃഷ്‌ണയും ഗോകുലും നിലവിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ഷമീറിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Also Read : വ്യാപാരികളുടെ ആവശ്യങ്ങള്‍ക്ക് അംഗീകാരം, മാഹി വ്യാപാര ബന്ദ് പിന്‍വലിച്ചു - Mahe Strike Cancelled

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.