ETV Bharat / state

സിഐടിയു ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്നും ചാടി; യുവാവിന്‍റെ കാലുകള്‍ക്ക് പരിക്ക് - CITU ATTACK ALLEGATION - CITU ATTACK ALLEGATION

അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവാവിന്‍റെ കാലുകള്‍ ഒടിഞ്ഞു. സിഐടിയുവിന്‍റെ നോക്കുകൂലി ആക്രമണമെന്ന് ആരോപണം.

CITU ATTACK  നോക്ക് കൂലി ആക്രമണം  സിഐടിയു ആക്രമണം  മലപ്പുറം എടപ്പാൾ
ഫയാസ് ഷാജഹാൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 12:15 PM IST

കോഴിക്കോട്: മലപ്പുറം എടപ്പാളിൽ സിഐടിയു പ്രവർത്തകർ ആക്രമിച്ചതായി തൊഴിലാളികളുടെ പരാതി. അക്രമം ഭയന്ന് ഓടി കെട്ടിടത്തിൽ നിന്ന് എടുത്ത് ചാടിയ യുവാവിന്‍റെ ഇരു കാലുകളും ഒടിഞ്ഞു. കെട്ടിടത്തിൽ നിന്ന് ചുമട് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അക്രമണമെന്നാണ് പരാതി.

എടപ്പാൾ ടൗണിലെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാർ അക്രമിച്ചതായി പരാതിയുള്ളത്. വ്യാഴാഴ്‌ച രാത്രിയില്‍ സാധനങ്ങൾ ഇറക്കാൻ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെ കെട്ടിടത്തിലെ കരാർ തൊഴിലാളികൾ രംഗത്തിറങ്ങുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സിഐടിയുക്കാർ ബഹളം വച്ചെന്നും അക്രമിക്കുകയായിരുന്നു എന്നുമാണ് പരാതി.

ഇതിനിടെ ഭയന്ന് ഓടിയ ഫയാസ് ഷാജഹാൻ എന്ന യുവാവ് മറ്റൊരു കെട്ടിടത്തിലേക്ക് എടുത്ത് ചാടി, കാലുകൾ ഒടിഞ്ഞ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ സിഐടിയു പ്രതികരണത്തിന് തയറായിട്ടില്ല, ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നോക്കുകൂലി അക്രമമാണെന്ന് ചൂണ്ടിക്കാണിച്ച് വലത് അനുകൂല സംഘടനകൾ രംഗത്തെത്തി.

Also Read: കുറ്റവാളികള്‍ രക്ഷപ്പെടരുത്'; ഹത്രാസ് ദുരന്തത്തില്‍ മൗനം വെടിഞ്ഞ് ഭോലെ ബാബ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.