കോഴിക്കോട്: ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാടിന് സഹായം നൽകുന്നതിൽ വീഴ്‌ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ദുരന്ത മേഖലയിലെത്തി പരിശോധന നടത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. സംഭവത്തില്‍ പരാതികൾ ഉയർന്നതോടെയാണ് പ്രദേശത്ത് നേരിട്ടെത്തി പരിശോധന നടത്തിയത്.
അർഹതപ്പെട്ട എല്ലാവർക്കും സഹായം ഉറപ്പാക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ദുരന്തത്തിൽ ഒറ്റപ്പെട്ട മഞ്ഞചീളി കോളനിയിലേക്ക് ചീഫ് സെക്രട്ടറി നടന്നു കയറി. പ്രദേശത്ത് എൻഐടി സംഘം പരിശോധന നടത്തുമെന്നും അവർ പറഞ്ഞു.
പ്രദേശവാസികളുടെ വലിയ പരാതി ഉയർന്നതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി നേരിട്ടെത്തിയത്. വാടക വീടുകളിൽ കഴിയുന്നവർക്കുള്ള 6000 രൂപ പോലും ഇതുവരെ നൽകിയിട്ടില്ല. അപകട ഭീഷണി അവഗണിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ട ഗതികേടിലാണ് ദുരിത ബാധിതർ.
വാടക നൽകാൻ കഴിയാതെ വന്നതോടെ പലരും അപകടഭീഷണിയുള്ള വീടുകളിലേക്ക് മാറിത്തുടങ്ങി. ഉരുള്‍പൊട്ടലിൽ കൃഷിയിടം നഷ്‌ടമായവര്‍ക്കും ഒന്നും നൽകിയിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉരുള്‍പൊട്ടലിലെ അടിയന്തര ധനസഹായം പോലും പൂര്‍ണമായും നൽകിയിട്ടില്ല. ഉരുള്‍പൊട്ടലിൽ ബാക്കിയായ നീര്‍ച്ചാലും തകര്‍ന്ന വീടുകളുമൊക്കെ നിലകൊള്ളുന്ന ഭീതിയുടെ അന്തരീക്ഷത്തിലാണ് പലരും ഇപ്പോഴും പ്രദേശത്ത് കഴിയുന്നത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിനോട് ചേര്‍ന്ന് വീടുള്ളവര്‍ മറ്റ് വഴികളില്ലാതെ ഇപ്പോഴും അവിടെ തന്നെ കഴിയുകയാണ്.
കുടിയേറ്റ കര്‍ഷകര്‍ ഏറെ താമസിക്കുന്ന വിലങ്ങാട് സര്‍ക്കാര്‍ ധനസഹായം വൈകുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ്. ചീഫ് സെക്രട്ടറി എല്ലാം നേരിട്ട് കണ്ട് വിലയിരുത്തിയതിൻ്റെ പ്രതീക്ഷയിലാണ് നാട്ടുകാർ.
Also Read: പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമേ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനാകൂ': കേന്ദ്രത്തിനെതിരെ ബൃന്ദ കാരാട്ട്.