ETV Bharat / state

കളമശ്ശേരി സ്ഫോടനം : ഡൊമനിക്ക് മാർട്ടിൻ എകപ്രതി, കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം - kalamasseri blast chargesheet - KALAMASSERI BLAST CHARGESHEET

യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ സ്ഫോടനം നടത്തിയ കേസിൽ പ്രതി ഡൊമനിക്ക് മാർട്ടിനെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

KALAMASSERI BLAST  കളമശ്ശേരി സ്ഫോടന കേസ് കുറ്റപത്രം  കളമശ്ശേരി സ്ഫോടനം  POLICE FILED CHARGESHEET
kalamasseri blast; police submitted charge sheet
author img

By ETV Bharat Kerala Team

Published : Apr 23, 2024, 4:45 PM IST

എറണാകുളം : കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ സ്ഫോടനം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഏക പ്രതി തമ്മനം സ്വദേശി ഡൊമനിക്ക് മാർട്ടിനെതിരായ കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ 29 നായിരുന്നു യഹോവ സാക്ഷികളുടെ വാർഷിക സമ്മേളനത്തിൻ്റെ സമാപന ദിവസം രാവിലെ പ്രതി ആസൂത്രിതമായ സ്ഫോടനം നടത്തിയത്. യുഎപിഎ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കൊലപാതക കുറ്റം ചുമത്തിയ കേസിൽ സംഭവം നടന്ന് 17-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നാല്‍പ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. യഹോവ സാക്ഷികളുടെ വിശ്വാസം പിന്തുടർന്നിരുന്ന പ്രതി മാർട്ടിൻ, അവരുമായി തെറ്റി പിരിഞ്ഞതിനെ തുടർന്ന് പ്രതികാരത്തോടെ നടപ്പാക്കിയതായിരുന്നു സ്ഫോടനം.

തീവ്രവാദ സ്വഭാവമുള്ള ആക്രമണമെന്ന നിലയിൽ ദേശീയ തലത്തിൽ തന്നെ സംഭവം ചർച്ചയായിരുന്നു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതി താൻ തന്നെയെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകളും ഇയാള്‍ തന്നെ പൊലീസിന് കൈമാറിയിരുന്നു.

സാധാരണ കുറ്റവാളികൾ തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ മാർട്ടിൻ ബില്ലുകൾ സഹിതം തെളിവുകൾ നിർമ്മിച്ച് പൊലീസിന് കൈമാറുകയായിരുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇത്തരത്തിൽ തെളിവുകൾ ശേഖരിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു.

തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചുവരികയായിരുന്നു പ്രതി. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്നും അകന്നത്. ഇത് വലിയ വെറുപ്പായി മാറുകയും പ്രതി കുറ്റകൃത്യത്തിലേക്ക് നീങ്ങുകയുമായിരുന്നു.

പ്രതിയുടെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ട്മെന്‍റിൽവച്ച് മാർട്ടിൻ സ്ഫോടക വസ്‌തു നിർമ്മിച്ചുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വ്യക്തമായ ആസൂത്രണത്തോടെ തൃപ്പൂണിത്തുറയിലെ പടക്ക കടകളിൽ നിന്ന് ശക്തിയേറിയ പടക്കങ്ങളും എറണാകുളത്തെ പമ്പിൽ നിന്ന് പെട്രോളും ഇവിടെ എത്തിച്ചിരുന്നു.

സ്ഫോടനം നടത്തിയ ഒക്ടോബർ 29 ഞായറാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ തമ്മനത്തെ വീട്ടിൽ നിന്നും ഇരുചക്ര വാഹനത്തിൽ അത്താണിയിൽ എത്തിച്ചേരുകയായിരുന്നു. ഇതിനു ശേഷം ഇവിടെവച്ച് നേരത്തെ തയ്യാറാക്കി സ്ഫോടക വസ്‌തുക്കൾ റിമോട്ട് സംവിധാനവുമായി കൂട്ടി ചേർത്ത്, കളമശ്ശേരിയില യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്‍ററിൽ എത്തുകയും സ്ഫോടനം നടത്തുകയുമായിരുന്നു.

Also Read: പാനൂർ ബോംബ് സ്ഫോടനം: പൊലീസ് നിഷ്‌പക്ഷമായി അന്വേഷിക്കട്ടെയെന്ന് ഇ പി ജയരാജൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.