ETV Bharat / state

ചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫി ആയാപറമ്പ് വലിയ ദിവാൻജിക്ക്, രണ്ടാം സ്ഥാനത്ത് നടുഭാഗം ചുണ്ടന് - CHAMPAKULAM BOAT RACE WINNERS 2024

പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം വളളംകളിയിൽ ആയാപറമ്പ് വലിയ ദിവാൻജി ഒന്നാം സ്ഥാനവും നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മുന്നാം സ്ഥാനവും നേടി.

CHAMPAKULAM BOAT RACE FINAL  CHAMPAKULAM BOAT RACE 2024  ചമ്പക്കുളം മൂലം വളളംകളി  ചമ്പക്കുളം മൂലം വളളംകളി വിജയികൾ
Champakulam boat race 2024 (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 23, 2024, 7:30 AM IST

ചമ്പക്കുളം മൂലം വളളംകളി (ETV Bharat)

ആലപ്പുഴ: കനത്ത മഴയെ അവഗണിച്ചുകൊണ്ട് ചമ്പക്കുളത്താറിൻ്റെ ഇരുകരകളിലും തിങ്ങി കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി ചമ്പക്കുളം മൂലം വള്ളംകളിയിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് തുഴത്ത ആയാപറമ്പ് വലിയ ദിവാൻജി രാജപ്രമുഖൻ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും മുന്നാം സ്ഥാനം ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനും നേടി.

പ്രാഥമിക മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയൻ തുഴഞ്ഞ സെൻ്റ് ജോർജ് ചുണ്ടൻ ഒന്നാം സ്ഥാനവും യു ബി സി കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ രണ്ടാം സ്ഥാനവും ജീസസ് ബോട്ട് ക്ലബ് കൊല്ലം ചെറുതന മൂന്നാം സ്ഥാനവും നേടി.

മത്സര വള്ളംകളിക്ക് മുമ്പായി രാവിലെ തിരുവിതാംകൂർ ദേവസ്വം അധികാരികളുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ ആചാരാനുഷ്‌ഠാനങ്ങളും നടത്തി. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് എ ഡി എം വിനോദ് രാജ് പതാക ഉയർത്തി. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്‌തു.

ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ജലജ കുമാരി അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അമ്പലപ്പുഴ അസിസ്റ്റൻ്റ് കമ്മിഷണർ ആർ ശ്രീശങ്കർ ചമ്പക്കുളം കല്ലൂർക്കാട് സെൻ്റ് മേരീസ് ബസിലിക്ക റെക്‌ടർ ഫാ ഗ്രിഗറി ഓണംകുളം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അജികുമാർ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ ആശംസകളർപ്പിച്ചു.

സമാപന സമ്മേളന ഉദ്ഘാടനകർമവും, വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ കലക്‌ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി അധ്യക്ഷത വഹിച്ചു. ചുണ്ടൻ വള്ളങ്ങളുടെ ആദ്യപാദ മത്സരത്തിൽ മൂന്നാം ഹീറ്റ്‌സ് നടത്തിപ്പിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് ആ മത്സരം വീണ്ടും നടത്തി. ഇതുമൂലം ഫൈനൽ മത്സരം ഒരുമണിക്കൂറോളം വൈകിയാണ് നടന്നത് .

Also Read: മഴയും മഞ്ഞുമൊരുക്കുന്ന വിസ്‌മയം: കര്‍ണാടകയിലെ സ്‌കോട്‌ലന്‍ഡായി കുടക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.