ETV Bharat / state

ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന് - CHAKKULATHUKAVU PONGALA 2024

പൊങ്കാല കൂപ്പണിന്‍റെ വിതരണോദ്ഘാടനം നടന്നു.

CHAKKULATHUKAVU TEMPLE  ചക്കുളത്തുകാവ് പൊങ്കാല  LATEST NEWS IN MALAYALAM  ALAPPUZHA NEWS
ചക്കുളത്തുകാവ് പൊങ്കാല (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 19, 2024, 12:15 PM IST

ആലപ്പുഴ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാല ഡിസംബർ 13 ന് നടക്കും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല കൂപ്പണിന്‍റെ വിതരണോദ്ഘാടനം നടന്നു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊങ്കാല കൂപ്പണിൻ്റെ വിതരണോദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായരും ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നിർവഹിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആദ്യവെള്ളിയാഴ്‌ച ദിവസങ്ങളിലെ വിളിച്ചു ചൊല്ലി പ്രാർത്ഥന ഉൾപ്പെടെയുള്ള എല്ലാ പതിവ് സമർപ്പണങ്ങളും മഹാപ്രസാദമൂട്ടും ക്ഷേത്രത്തിൽ നടന്നു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.

ALSO READ: 'ഇത് ആഗ്രഹ സഫലീകരണം, അയ്യപ്പന്‍റെ അനുഗ്രഹം'; സന്തോഷം പങ്കിട്ട് നിയുക്ത ശബരിമല മേല്‍ശാന്തിയും കുടുംബവും

രമേശ് ഇളമൺ നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത് കുമാർ പിഷാരത്ത് ഉത്സവ കമ്മിറ്റി പ്രസിഡൻ്റ് രാജീവ് എം പി, സെക്രട്ടറി സ്വാമിനാഥൻ, ബിനു കെ.എസ് എന്നിവർ പങ്കെടുത്തു. പൊങ്കാല കൂപ്പൺ ക്ഷേത്രം ഓഫീസിലും ക്ഷേത്ര കൗണ്ടറുകളിലും നിന്ന് ഭക്തർക്ക് ലഭ്യമാണെന്ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.