ETV Bharat / state

മുല്ലപ്പെരിയാര്‍: കേരളത്തിന്‍റെ ആവശ്യം ന്യായമാണെന്ന് തെളിയുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ - ROSHI AUGUSTINE ON MULLAPERIYAR

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ജല കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . ഒരു വർഷത്തിനുള്ളിൽ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി ആവശ്യപ്പെട്ടതെന്നും മന്ത്രി.

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധ  ROSHI AUGUSTINE ABOUT MULLAPERIYAR  MULLAPERIYAR DAM KERALA TAMILNADU  മുല്ലപ്പെരിയാർ ഡാം
Water Resources Minister Roshi Augustine (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 2, 2024, 8:55 PM IST

മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളെ കാണുന്നു (ETV Bharat)

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ജല കമ്മിറ്റി അനുമതി നല്‍കിയതോടെ കേരളത്തിന്‍റെ ആവശ്യം ന്യായമാണെന്ന് തെളിയുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാർ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്‍റെ നയം.

കേന്ദ്രത്തോട് കേരളം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു അണക്കെട്ടിന്‍റെ സമഗ്രമായ സുരക്ഷാ പരിശോധന. അണക്കെട്ടിന്‍റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ ഇതിന്‍റെ ഭാഗമായി വരുന്നവയാണെന്ന് മന്ത്രി പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ ഈ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ മാറിയ കാലാവസ്ഥാ സാഹചര്യവും മറ്റും സമിതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥര്‍ വിജയിച്ചു. അവസാനമായി 2011 ലാണ് ഇത്തരമൊരു പരിശോധന നടത്തിയിരുന്നത്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന് അനുകൂലമായി ലഭിച്ച ഈ തീരുമാനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിചേർത്തു.

സ്വതന്ത്ര വിദഗ്‌ധന്‍മാര്‍ ഉള്‍പ്പെടുന്ന സമിതിയാകും പരിശോധന നടത്തുക. 2021-ലെ ഡാം സുരക്ഷാ നിയമ പ്രകാരം ഇങ്ങനെയുള്ള പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്‍റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്. സുരക്ഷ പരിശോധനകളില്‍ ഏതെങ്കിലും ഒന്നില്‍ സുരക്ഷിതത്വം കുറവുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചാല്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കേരളത്തിന്‍റെ വാദത്തിന് ബലം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read : മുല്ലപ്പെരിയാർ വിഷയം: 'കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം': ഇടുക്കി രൂപത - Idukki Diocese On Mullaperiyar

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.