ETV Bharat / state

സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് ഉടന്‍ തലസ്ഥാനത്ത്; അനുമതി നല്‍കി മന്ത്രിസഭ - Cabinet Meeting Decisions - CABINET MEETING DECISIONS

സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനമാരംഭിക്കും. അനുമതി നൽകി മന്ത്രിസഭ യോഗം. കരട് മാർഗരേഖ, പെൻഷൻ പരിഷ്‌കരണം, പ്ലീഡർ പുനർ നിയമനം എന്നിവയ്‌ക്കും സഭയുടെ അനുമതി.

CABINET MEET  മന്ത്രിസഭായോഗ തീരുമാനങ്ങള്‍  ന്യൂട്രാസ്യൂട്ടിക്കൽ സെന്‍റര്‍  LATEST MALAYALAM NEWS
CABINET MEETING (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 24, 2024, 8:45 PM IST

തിരുവനന്തപുരം: സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് (ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്‍റെ കേന്ദ്രം) തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനമാരംഭിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിഐഎസ്‌സി), കേരള സ്‌റ്റേറ്റ് കൗൺസില്‍ ഫോര്‍ സയൻസ് ടെക്നോളജി ആൻഡ് എൻവയണ്‍‌മെന്‍റ് (കെഎസ്‌സിഎസ്‌ടിഇ), കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്‍റെ കേന്ദ്രം ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നല്‍കി. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ്‌ സയൻസ് പാർക്കിൽ ഇതിനായുള്ള സ്ഥലവും അനുവദിച്ചു.

ഗവേഷണ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിന് ബയോലൈഫ് സയന്‍സ് പാർക്കിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ നിലവിലുള്ള സൗകര്യത്തിൽ താത്‌കാലികമായി ആവശ്യമായ പരീക്ഷണശാലകൾ സ്ഥാപിക്കാനാണ് തീരുമാനം.

എന്താണ് ന്യൂട്രാസ്യൂട്ടിക്കൽസ്?: ശരീരത്തിന് രോഗ നിവാരകമോ രോഗ പ്രതിരോധകമോ ആരോഗ്യ സംരക്ഷകമോ ആയ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന നിരവധി പോഷകങ്ങൾ നമ്മുടെ പ്രകൃതി വിഭവങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പോഷകങ്ങളെയാണ് 'ന്യൂട്രാസ്യൂട്ടിക്കൽസ്' എന്ന പദം കൊണ്ട് അർഥമാക്കുന്നത്. പ്രത്യേക പോഷക ഗുണങ്ങളുള്ള ഇവ, സാധാരണ ഭക്ഷണ വസ്‌തുക്കളേക്കാൾ കൂടുതൽ ആരോഗ്യ ഗുണങ്ങളുള്ളവയാണ്.

പ്രവർത്തനക്ഷമമായ ഭക്ഷണങ്ങൾ (പരമ്പരാഗത ഭക്ഷണങ്ങളോട് സാമ്യമുള്ളതും, എന്നാൽ നല്ല ശാരീരിക ഗുണങ്ങളുള്ളതുമായ ഉൽപ്പന്നങ്ങൾ), ഭക്ഷണ സപ്ലിമെന്‍റുകൾ (പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ), പ്രകൃതിദത്ത ഉറവിടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നവ, രോഗ പ്രതിരോധകങ്ങളായ മിശ്രിതങ്ങൾ, ശുദ്ധമായ സംയുക്തങ്ങൾ എന്നിങ്ങനെ വിശാലമാണ് ന്യൂട്രാസ്യൂട്ടിക്കലുകളുടെ ലോകം.

പാർശ്വഫലങ്ങൾ കുറവാണെന്നതിനാലും പ്രകൃതിജന്യ വസ്‌തുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്നവ ആയതിനാലും പൊതുജനങ്ങൾക്കിടയിൽ ഇവയ്ക്ക് സ്വീകാര്യത ഏറെയാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും ന്യൂട്രാസ്യൂട്ടിക്കലുകൾ നിർണായക പങ്ക് വഹിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രമേഹം, അലർജി, അൽഷിമേഴ്‌സ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, നേത്രരോഗങ്ങൾ, പാർക്കിൻസൺസ്, അമിതവണ്ണം തുടങ്ങിയവയ്‌ക്കെതിരെയും ന്യൂട്രാസ്യൂട്ടിക്കൽസ് ഉപയോഗിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

മന്ത്രിസഭയിലെ മറ്റ് തീരുമാനങ്ങള്‍:

പ്രത്യേക കോടതി: പട്ടികജാതി-പട്ടികവര്‍ഗ ആക്‌ട് പ്രകാരം രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് ഒരു പ്രത്യേക കോടതി സ്ഥാപിക്കും. പുതുതായി 3 തസ്‌തികകൾ സൃഷ്‌ടിക്കും. ഇടമലയാർ കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താത്‌കാലിക കോടതിയിൽ നിന്ന് 6 തസ്‌തികകളും മാറാട് കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താത്‌കാലിക കോടതിയിൽ നിന്ന് 1 തസ്‌തികയും ട്രാൻസ്‌ഫർ ചെയ്‌ത് കൊണ്ടാണ് കോടതി സ്ഥാപിക്കുക.

സ്പെഷ്യൽ ജഡ്‌ജ് (ജില്ലാ ജഡ്‌ജി) - 1, ബഞ്ച് ക്ലാർക്ക് -1, കോൺഫിഡൻഷ്യൽ അസിസ്‌റ്റന്‍റ് -1 എന്നിങ്ങനെ മൂന്ന് തസ്‌തികകള്‍ പുതുതായി സൃഷ്‌ടിക്കും. ശിരസ്‌തദാർ - 1, യുഡി ക്ലാർക്ക് - 1, എൽഡി ടൈപ്പിസ്‌റ്റ് - 1, ഡഫേദാർ - 1, ഓഫിസ് അറ്റന്‍റ് - 2, കോര്‍ട്ട് കീപ്പര്‍ - 1 എന്നിങ്ങനെ എഴ് തസ്‌തികകളാണ് താത്‌കാലിക കോടതികളില്‍ നിന്നും ട്രാന്‍സ്‌ഫര്‍ ചെയ്യുക.

പെന്‍ഷന്‍ പരിഷ്‌കരണം: വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കും.

പ്ലീഡര്‍ പുനര്‍നിയമനം: ഹൈക്കോടതിയിലെ നിലവിലുള്ള സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, ഗവണ്‍മെന്‍റ് പ്ലീഡര്‍ എന്നിവരുടെ പുനര്‍നിയനം സംബന്ധിച്ച് തീരുമാനമായി. 17 സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍ക്ക് 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് പുനർനിയമനം നൽകും.

സീനിയര്‍ ഗവ.പ്ലീഡര്‍മാരുടെ പട്ടികയിലുള്ള 49 സീനിയർ ഗവ.പ്ലീഡര്‍മാര്‍ക്കും ഗവ. പ്ലീഡർമാരുടെ പട്ടികയിലുള്ള 48 ഗവ. പ്ലീഡർമാർക്കും 2024 ഓഗസ്‌റ്റ് 1 മുതല്‍ മൂന്ന് വര്‍ഷത്തേക്കോ 60 വയസ് പൂര്‍ത്തിയാകുന്നത് വരെയോ എതാണോ ആദ്യം അതുവരെയും പുനര്‍നിയമനം നല്‍കും. എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശി വി.മനുവിനെ അഡ്വക്കറ്റ് ജനറലിന്‍റെ സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി ഓഗസ്‌റ്റ് 1 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും.

സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ (വ്യവസായം) എന്ന തസ്‌തികയെ സ്പെഷ്യല്‍ ഗവ.പ്ലീഡര്‍ പൊതുവിദ്യാഭ്യാസം എന്ന് പുനഃക്രമീകരിച്ച് നിലവിലെ സ്പെഷ്യല്‍ ഗവ.പ്ലീഡറായ ചേര്‍ത്തല തുറവൂര്‍ സ്വദേശി പി സന്തോഷ്‌ കുമാറിനെ ഓഗസ്‌റ്റ് 1 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും.

തസ്‌തിക സൃഷ്‌ടിക്കും: പുതുതായി നിലവില്‍ വന്ന അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഒരു അസിസ്‌റ്റന്‍റ് പബ്ലിക്ക് പ്രോസിക്യുട്ടറുടെ തസ്‌തിക സൃഷ്‌ടിക്കും.

പെർഫോമൻസ് ഇൻസെൻ്റീവ് ഗ്രാൻ്റ്: 2024 - 2025 സാമ്പത്തിക വർഷത്തേക്കുള്ള ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്‍റെ വിഹിതത്തിൽ നിന്ന് 50 കോടി രൂപ ചെലവാക്കി, പമ്പാ നദീതടത്തിലെ (ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ) അർഹതയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്, മാനദണ്ഡങ്ങൾക്ക് വിധേയമായി പെർഫോമൻസ് ഇൻസെൻ്റീവ് ഗ്രാന്‍റ് നൽകുന്നതിന് അംഗീകാരം നൽകി.

സബ്‌സിഡി സ്‌കീം തുടരുന്നതിന് അനുമതി: ഉൾനാടൻ ജലപാതകൾ മുഖേനയുള്ള ചരക്ക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ചരക്ക് നീക്കത്തിന് സബ്‌സിഡി നൽകുന്ന സബ്‌സിഡി സ്‌കീം 3 വർഷത്തേക്ക് കൂടി തുടരുന്നതിന് അനുമതി നൽകി. ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ചരക്ക് ഗതാഗതം, ജല ഗതാഗതം, വിനോദസഞ്ചാരം എന്നിവയുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്.

ഉത്തരവ് റദ്ദാക്കി: പട്ടയ ഭൂമികളില്‍ ക്വാറി/ക്രഷര്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി പുറപ്പെടുവിച്ച 11.11.2015 ലെ ഉത്തരവ് റദ്ദാക്കി. കേരള ഭൂപതിവ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായതിനാലാണിത് റദ്ദാക്കിയത്.

പുനര്‍നിയമനം: മലപ്പുറം സഹകരണ സ്‌പിന്നിങ് മില്ലിലും ടെക്സ്ഫെഡിലും മാനേജിങ് ഡറക്‌ടറായി എംകെ സലീമിന് പുനര്‍നിയമനം നല്‍കി. പുതിയ മാനേജിങ് ഡയറക്‌ടറെ നിയമിക്കുന്നത് വരെയോ ആറ് മാസത്തേക്കോ എതാണോ ആദ്യം അതുവരെയാണ് നിയമനം.

ടെന്‍ഡര്‍ അംഗീകരിച്ചു: റീസര്‍ഫേസിങ് തിരുവനന്തപുരം വിഴിഞ്ഞം റോഡ് പ്രവര്‍ത്തിക്ക് സര്‍ക്കാര്‍ തലത്തിലുള്ള ടെന്‍ഡര്‍ അംഗീകരിച്ചു.

വാഹനങ്ങള്‍ വാങ്ങുന്നതിനും അനുമതി: ഹൈക്കോടതി ജഡ്‌ജിമാരുടെ ഉപയോഗത്തിന് മൂന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.

Also Read:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.