തൃശൂർ: ആംബുലൻസിൽ പൂര വേദിയിൽ എത്തിയതിൽ സുരേഷ് ഗോപിക്കെതിരെ കേസ്. ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും പൊലീസ് നിയന്ത്രണം ലംഘിച്ചുവെന്നും എഫ് ഐ ആർ. രോഗികളെ മാത്രം കൊണ്ട് പോകാൻ അനുവാദമുള്ള ആംബുലൻസിൽ യാത്ര ചെയ്‌തതും പൂര വേദിയിലേക്ക് എത്തിയതും നിയമ വിരുദ്ധമാണെന്നും എഫ് ഐ ആറിൽ പറയുന്നു.
സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആംബുലൻസ് ദുരുപയോഗം ചെയ്തെന്നായിരുന്നു പരാതി. മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരം ആംബുലൻസ്, രോഗികൾക്ക് സഞ്ചരിക്കാൻ മാത്രമുള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സേവാഭാരതിയുടെ ആംബുലൻസിലായിരുന്നു സുരേഷ് ഗോപി പൂരനഗരിയിൽ എത്തിയത്. സംഭവം വലിയ വിവാദമായതിനെ തുടർന്ന് സുരേഷ് ഗോപി ഇക്കാര്യം നിഷേധിച്ചിരുന്നു. പിന്നീട് കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയത് എന്ന് സമ്മതിച്ചു.
Also Read:'ഇത് എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ'; വീണ്ടും വൈറല്‍ ഡയലോഗുമായി സുരേഷ് ഗോപി