കണ്ണൂര്‍ : ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് കാർ വെള്ളത്തിൽ മുങ്ങി. മട്ടന്നൂർ കൊട്ടാരം പെരിയത്താണ് സംഭവം. കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത്. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് മട്ടന്നൂർ - ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീറ്റര്‍ ഭാഗത്ത് ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷിണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.
മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലിപ്പാലം വഴി ഇരിക്കൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. ഇരിക്കൂർ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് ഇടത് തിരിഞ്ഞു മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ടതാണ് എന്ന് കെആർഎഫ്ബി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയർ അറിയിച്ചു.
Also Read: വയനാടും കണ്ണൂരും റെഡ് അലര്‍ട്ട്; ജില്ലകളില്‍ ഇന്നും മഴ മുന്നറിയിപ്പ്