കോഴിക്കോട്: ചെറുവണ്ണൂരിൽ കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികന് പരിക്ക്. കോഴിക്കോട് മാർക്കറ്റിലേക്ക് മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്‌നർ ലോറിയും കോഴിക്കോട് നിന്നും ഫറോക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് (സെപ്‌റ്റംബർ 7) രാവിലെയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ കാർ യാത്രികനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടിരുന്നു, പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Also Read: മുക്കത്ത് കണ്ടെയ്‌നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് അത്‌ഭുതകരമായി