ഇടുക്കി : കാൻസർ രോഗികൾക്ക് നൽകുന്നതിനായി മകൻ മുടി നീട്ടി വളർത്തി. പക്ഷേ മുടി മുറിക്കാറായപ്പോള്‍ അച്ഛന് അതേ രോഗം പിടിപെട്ടു. ഇടുക്കി നെടുംകണ്ടം കോമ്പയാർ കുറ്റനാട് സനിൽകുമാറിന്‍റെയും രാജിയുടെയും മകൻ ശ്രീഹരിയാണ് മുടി വളർത്തിയത്. കൊറോണ കാലത്ത് ബാർബർ ഷോപ്പുകൾ അടച്ചതോടെയാണ് ശ്രീഹരി മുടി വളർത്തി തുടങ്ങിയത്. വെറുതെ മുടി നീട്ടി വളർത്തുക മാത്രമല്ല പിന്നിൽ ഒരു ലക്ഷ്യവുമുണ്ടായിരുന്നു കൊച്ച് ശ്രീഹരിക്ക്. എന്നാൽ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് മുൻപേ അച്ഛന് ശ്വാസ കോശത്തിലെ കാൻസർ പിടിപെട്ടു.
പെയിന്‍റിങ് തൊഴിലാളിയായ സനിലിന്‍റെ വരുമാനത്തിലായിരുന്നു ഭാര്യയും മകന്‍ ശ്രീഹരിയും മൂന്ന് വയസുള്ള മകളും കഴിഞ്ഞിരുന്നത്. അസുഖം മൂലം നിലവിൽ ജോലിക്കുപോകാൻ കഴിയുന്നില്ല. ചികിത്സയ്ക്കായി മാസം തോറും ഒരു ലക്ഷത്തിലധികം രൂപ വേണം. സനൽകുമാറിന്‍റെ ചികിത്സക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബമിപ്പോൾ. പ്രതിസന്ധികലിൽ തളരാതെ നേരത്തേ തീരുമാനിച്ചപോലെ ഉടൻ തന്നെ ശ്രീഹരി മുടിമുറിക്കും. കാൻസർ രോഗിയ്‌ക്കായി കൈമാറും.
Also Read : ക്യാൻസറിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്ന പ്രോട്ടീൻ കണ്ടെത്തി - TIMP 1 protein