ETV Bharat / state

പ്രാണ പ്രതിഷ്‌ഠ ദിനത്തിലെ പ്രതിഷേധം, സസ്‌പെൻഷനും സംഘർഷവുമായി... കോഴിക്കോട് എൻഐടി കാമ്പസ് അടച്ചു - എൻഐടി സസ്‌പെൻഷൻ

കോഴിക്കോട് എന്‍ഐടിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്ലാസുകള്‍ നിര്‍ത്തി വച്ചു. സാംസ്‌കാരിക, സാങ്കേതിക പരിപാടികളും മാറ്റി. അയോധ്യ രാമ ക്ഷേത്ര പ്രതിഷ്‌ഠയോട് അനുബന്ധിച്ച് കാമ്പസില്‍ സംഘടിപ്പിച്ച പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷമാണ് കാരണം.

suspension of Dalit student  NIT Calicut Closed  പരീക്ഷകളും അഭിമുഖങ്ങളും മാറ്റി  കുട്ടികള്‍ ഹോസ്റ്റലുകളില്‍ തുടരണം
Tension escalated after the suspension of Dalit student NIT Calicut Closed
author img

By ETV Bharat Kerala Team

Published : Feb 2, 2024, 1:29 PM IST

കോഴിക്കോട്: ദലിത് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം കനത്തതോടെ കോഴിക്കോട് എന്‍ഐടി കാമ്പസ് മൂന്ന് ദിവസത്തേക്ക് അടച്ചു. പരീക്ഷകളും അഭിമുഖങ്ങളും തൊഴില്‍ സംബന്ധമായ നടപടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു(suspension of Dalit student). കുട്ടികള്‍ എല്ലാവരും ഹോസ്റ്റലുകളില്‍ തുടരണമെന്നും പുറത്ത് നിന്നുള്ള സന്ദര്‍ശകരെ അനുവദിക്കില്ലെന്നും എന്‍ഐടി രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട് (NIT Calicut Closed).

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്‌ഠയോട് അനുബന്ധിച്ച് കാമ്പസില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാര്‍ പ്ലക്കാര്‍ഡുമേന്തി പങ്കെടുത്തിരുന്നു. ഇത് രാമരാജ്യമല്ല എന്ന് എഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് വൈശാഖ് പ്രതിഷേധിച്ചത്. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അതിനിടെ മറ്റൊരു സംഘം വിദ്യാര്‍ത്ഥികള്‍ വൈശാഖിനെ മര്‍ദ്ദിച്ചു. കൈലാസ് എന്ന ഒരു വിദ്യാര്‍ത്ഥി ഇവരുടെ പ്രതിഷേധത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

സംഘര്‍ഷം രൂക്ഷമായതോടെ ഡീന്‍ വൈശാഖിനെ ഒരു വർഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇയാള്‍ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുകയും കാമ്പസിന്‍റെ സമാധാന അന്തരീക്ഷം നഷ്‌ടപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം(All exams interviews and placements are postponed). ഇത് ചോദ്യം ചെയ്‌ത് കെഎസ്‌യുവും എസ്‌എഫ്ഐയും ഫ്രറ്റേണിറ്റി മൂവ്‌മെന്‍റും രംഗത്തെത്തി. വൈശാഖിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധ പരിപാടികള്‍ കാമ്പസില്‍ അരങ്ങേറി.

വിദ്യാര്‍ത്ഥികള്‍ എന്‍ഐടി പ്രവേശന കവാടത്തില്‍ കുത്തിയിരിപ്പ് സമരമടക്കം സംഘടിപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിലും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ വിഷയത്തില്‍ മേല്‍സമിതി നടപടിയെടുക്കുമെന്ന് എന്‍ഐടി അധികൃതര്‍ വ്യക്തമാക്കി. കാമ്പസിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വാര്‍ഷിക ടെക്‌നോ ഫെസ്റ്റായ തത്വയും സാംസ്കാരിക മേളയായ രാഗവും മാറ്റി വച്ചു.

Also Read: പ്രാണ പ്രതിഷ്‌ഠക്കെതിരെ ബാനര്‍; കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് എന്‍ഐടി കാമ്പസില്‍ പരസ്യമായ സ്‌നേഹപ്രകടനങ്ങള്‍ വിലക്കിക്കൊണ്ട് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയതും വിവാദമായിരുന്നു. കഴിഞ്ഞ കൊല്ലത്തെ പ്രണയദിനം പശു ആലിംഗന ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയതിനെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കേന്ദ്രമൃഗസംരക്ഷണ വകുപ്പാണ് ഈ ദിനാചരണത്തിന് ആഹ്വാനം നല്‍കിയത്. ഇതോടെയാണ് സ്നേഹ പ്രകടനങ്ങള്‍ വിലക്കിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.