തൃശൂർ : ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ബസും ടിപ്പറും വാനും കൂട്ടിയിടിച്ചു (Bus And Tipper Accident). ബസ് യാത്രികരായ 6 പേർക്ക് പരിക്ക് ( 6 Bus Passengers Injured). കുറാഞ്ചേരി പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 7:30 നാണ് അപകടം നടന്നത്.
നിറയെ യാത്രക്കാരുമായി തിരുവില്വാമലയിൽ നിന്നും തൃശൂരിലേക്ക് സഞ്ചരിച്ചിരുന്ന വട്ടപ്പറമ്പിൽ എന്ന സ്വകാര്യ ബസിൽ ക്വാറിയിൽ നിന്ന് ലോഡ് കയറ്റി ഇറക്കമിറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബസിന്‍റെ മുൻ ഭാഗത്താണ് ലോറി ഇടിച്ചത്. തുടർന്ന് ലോറി മറ്റൊരു വാനിലും ഇടിച്ചു.
അപകടത്തിൽ 4 സ്ത്രീകളുൾപ്പെടെ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സഹയാത്രികർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മാങ്കുളം അപകടം ; ഭര്‍ത്താവും മകനും മരിച്ചതറിയാതെ ശരണ്യ : മാങ്കുളം പേമരം വളവില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തില്‍ ഭർത്താവും കുഞ്ഞും മരിച്ചതറിയാതെ ശരണ്യ ആശുപത്രിയില്‍ തുടരുന്നു(Tour ends in Tragedy). ആനന്ദ പ്രഷർ കുക്കർ കമ്പനിയിലെ ഫാമിലി ടൂർ ആയിരുന്നു ദുരന്തത്തില്‍ അവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
തേനി സ്വദേശികളായ അഭിനേഷ് മൂർത്തി - ശരണ്യ ദമ്പതികളും മകൻ ഒന്നര വയസുകാരൻ തൻവിക് വെങ്കട് അടക്കമാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം അപകടത്തില്‍ പെട്ടതോടെ മൂവരും കൂട്ടം പിരിഞ്ഞു. രക്ഷാപ്രവർത്തകർ മൂവരെയും മൂന്ന് ആശുപത്രിയിലാണ് എത്തിച്ചത്.
അടിമാലി താലൂക്ക് ആശുപത്രിയില്‍ ആദ്യം എത്തിച്ചത് കുട്ടിയെ ആണ്. പിന്നീട് വ്യത്യസ്‌ത വാഹനങ്ങളില്‍ മറ്റ് ആശുപത്രികളിലേക്ക് അഭിനേഷിനെയും ശരണ്യയെയും എത്തിച്ചു. അഭിനേഷും തൻവികും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മകനെയും ഭർത്താവിനെയും അന്വേഷിച്ച് അവർക്കായുള്ള കാത്തിരിപ്പിലായിരുന്നു ശരണ്യ. ഇരുവരും മരിച്ചതറിയാതെ ഇവരെ കാണണമെന്ന് ശരണ്യ അലമുറയിട്ടെങ്കിലും മരിച്ച വിവരം ഇവർ ഇനിയും അറിഞ്ഞിട്ടില്ല.
ഇരുവരും വ്യത്യസ്‌ത ആശുപത്രികളിലായതിനാല്‍ പിന്നീട് അങ്ങോട്ടേക്ക് മാറ്റാമെന്നാണ് ശരണ്യയോട് അറിയിച്ചിരിക്കുന്നത്. കുഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വച്ചും ഭർത്താവ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയില്‍ വച്ചുമാണ് മരിച്ചത്. ഇതൊന്നുമറിയാതെ ശരണ്യ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്.
ALSO READ : തലസ്ഥാനത്ത് വീണ്ടും ടിപ്പർ ദുരന്തം ; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം