ETV Bharat / state

ചാവക്കാട് റോഡിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു ; ഒരാൾ കസ്‌റ്റഡിയിൽ - Chavakkad Bomb Blast

author img

By ETV Bharat Kerala Team

Published : Jul 1, 2024, 12:14 PM IST

പ്രതിയുടെ വീട്ടിൽ ബോംബ് സ്വാഡ് പരിശോധന നടത്തി. ബോംബ് നിർമ്മിക്കുന്നതിൽ വൈദഗ്‌ധമുള്ള ആളാണ് പ്രതിയെന്ന് പൊലീസ്.

BOMB BLAST CASE  ചാവക്കാട് ബോംബ് പൊട്ടിത്തെറിച്ചു  BOMB EXPLODED IN CHAVAKKAD  BOMB BLAST IN CHAVAKKAD
BOMB BLAST IN CHAVAKKAD (ETV Bharat)
ചാവക്കാട് ബോംബ് പൊട്ടിത്തെറിച്ചു (ETV Bharat)

തൃശൂർ: ചാവക്കാട് റോഡിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്‌റ്റഡിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മസ്‌താൻ ഷെഫീക്കിനെയാണ് ചാവക്കാട് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. വീട്ടിൽ ബോംബ് സൂക്ഷിച്ചത് മാതാവ് ചോദ്യം ചെയ്‌തതോടെ മദ്യലഹരിയിൽ ഷെഫീക്ക്‌ ബോംബ് റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.

ഇന്നലെ (ജൂൺ 29) ഉച്ചയ്ക്കാണ് ചാവക്കാട് ഒരുമനയൂർ ആറാം വാർഡ് ശാഖാ റോഡിൽ ഉഗ്ര ശബ്‌ദത്തോടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചത്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ പ്രദേശവാസികൾ കണ്ടത് റോഡിൽ പുക ഉയരുന്നതാണ്. ഉടൻ തന്നെ അവർ ചാവക്കാട് പൊലീസിന് വിവരം കൈമാറി.

പൊലീസ് അന്വേഷണത്തിലാണ് മണ്ണുത്തി സ്വദേശിയും രണ്ടു വർഷമായി ഒരുമനയൂരിലെ താമസക്കാരനുമായ ഷെഫീക്ക് പിടിയിലാകുന്നത്. തൃശൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സംഘമെത്തി നടത്തിയ പരിശോധനയിൽ നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.

കരിങ്കൽച്ചീളും കുപ്പിച്ചില്ലും വെടിമരുന്നും തുണിയിൽ കൂട്ടിക്കെട്ടിയാണ് നാടൻ ബോംബ് നിർമ്മിച്ചത്. നേരത്തെ 20 ലധികം കേസുകളിൽ പ്രതിയായ മസ്‌താൻ ഷെഫീഖ് ബോംബ് നിർമ്മിക്കുന്നതിൽ വൈദഗ്‌ധമുള്ള ആളാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

നാലുമാസം മുമ്പ് ബോംബ് നിർമ്മിച്ച് വീടിനുമുകളിൽ സൂക്ഷിക്കുകയായിരുന്നു. ഇതേ ചൊല്ലി മാതാവുമായി ഇന്നലെ വാക്ക് തർക്കമുണ്ടായി. ഇതിന്‍റെ വൈരാഗ്യത്തിൽ മദ്യ ലഹരിയിൽ ആയിരുന്ന ഷെഫീക്ക്‌ ബോംബ് റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ഷെഫീക്കിന്‍റെ വീട്ടിൽ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. എസ്‌ഡിപിഐ പ്രവർത്തകന്‍റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതിൽ ഷെഫീക്കിന്‍റെ പേരിൽ മണ്ണുത്തി സ്‌റ്റേഷനിൽ കേസുണ്ട്.

Also Read: തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പറന്ന വിമാനത്തിൽ ബോംബ് ഭീഷണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.