ഇടുക്കി : അരിക്കൊമ്പനെ ചിന്നക്കനാൽ മേഖലയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് മാറ്റി ഒൻപത് മാസം പിന്നിടുമ്പോഴും ചിന്നക്കനാൽ ബിഎൽറാം നിവാസികളുടെ ആശങ്ക ഒഴിയുന്നില്ല (B L Ram Residents In Fear Of Wild Elephant). കഴിഞ്ഞ നാല് മാസക്കാലമായി ബിഎൽറാം മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിച്ചത്. കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു (Elephant Attack).
കാർഷിക ജോലികൾ ചെയ്യുവാനോ വിളവ് എടുക്കുവാനോ സാധിക്കുന്നില്ലെന്നും ഭയത്തോടെയാണ് ഓരോ ദിവസവും കഴിയുന്നതെന്നും പ്രദേശവാസികൾ പറയുന്നു. ഇതോടെ കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന പ്രദേശവാസികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
അരിക്കൊമ്പനെ നീക്കം ചെയ്യുന്നത് കണ്ട് ഭയന്ന കാട്ടാനക്കൂട്ടം ബിഎൽറാമിലെ കൃഷിയിടത്തിൽ നിന്നും ചിന്നക്കനാലിലെ പുൽമേടുകളിലേക്ക് തിരികെ പോകുവാൻ മടിക്കുന്നതായും പ്രദേശവാസികൾ പറയുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച് മനുഷ്യ ജീവൻ അപഹരിക്കുമ്പോൾ തങ്ങളുടെ ജീവനും സ്വത്തിനും ഇനി എന്ന് സംരക്ഷണം ലഭിക്കുമെന്നാണ് ബിഎൽറാം നിവാസികൾ ചോദിക്കുന്നത്.
ALSO READ : വനപാലകരെ വലച്ച് ആനയുടെ സഞ്ചാരം; മണ്ണുണ്ടി കോളനി മേഖലയില്‍ നിന്നും ആളുകളെ മാറ്റി