ETV Bharat / state

രാഷ്ട്രീയ അയിത്തമോ? എഡിജിപി- ആര്‍എസ് എസ് നേതാക്കളെക്കണ്ടതില്‍ പ്രതികരിച്ച് ശ്രീധരന്‍പിള്ളയും സുരേഷ് ഗോപിയും - BJP Leaders on ADGP RSS meeting

author img

By ETV Bharat Kerala Team

Published : Sep 13, 2024, 6:53 PM IST

Updated : Sep 13, 2024, 7:29 PM IST

എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടതിനെതിരെ നടക്കുന്ന വിവാദങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ഗോവാ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും. രാഷ്‌ട്രീയത്തില്‍ അയിത്തം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ഇരുവരും ആരോപിച്ചു.

P S SREEDHARAN PILLAI  Goa Governor  Suresh Gopi  Union Minister
Suresh gopi , ADv.P S Sreedharan Pillai (ETV Bharat)
രാഷ്ട്രീയ അയിത്തമോ? എഡിജിപി- ആര്‍എസ് എസ് നേതാക്കളെക്കണ്ടതില്‍ പ്രതികരിച്ച് ശ്രീധരന്‍പിള്ളയും സുരേഷ് ഗോപിയും (ETV Bharat)

കോഴിക്കോട്: ആര്‍എസ്എസ് നേതാക്കളെ എഡിജിപി എം ആര്‍ അജിത്കുമാര്‍ സന്ദര്‍ശിച്ചതിനെതിരായ ചര്‍ച്ചകളെയും വിവാദമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കാണാൻ പാടില്ല, തൊടാൻ പാടില്ല എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ ചർച്ച.

രാഷ്ട്രീയത്തിൽ അയിത്തം കൊണ്ടുവരിയാണ്. രാഷ്ട്രീയ കക്ഷികളിലെ വിഭിന്ന ആശയങ്ങൾ വൈരുധ്യമല്ലെന്നും വൈവിധ്യമാണെന്നും ശ്രീധരൻ പിള്ള ഓർമിപ്പിച്ചു. ഇത്തരം ചർച്ചകൾ കേരളത്തിൽ മാത്രമാണ് നടക്കുന്നത്. ജനാധിപത്യത്തിന്‍റെ അടിത്തറയെയാണ് ഇതെല്ലാം തകർക്കുന്നത്. ഗവർണർക്ക് ഇതൊന്നും പറയാൻ പാടില്ല എന്നറിയാം. എങ്കിലും പറഞ്ഞുപോവുകയാണ്. ജനങ്ങളുടെ രാഷ്ട്രീയമാണ് ഞാന്‍ പറയുന്നത്, കക്ഷിരാഷ്ട്രീയമല്ല. കേരളത്തിന്‍റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരെയാണ് കബളിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആര്‍എസ്എസിന് പബ്ലിസിറ്റി ആവശ്യമില്ല. അവിടെ ഹൃദയങ്ങള്‍ തമ്മിലാണ് ബന്ധപ്പെടുന്നത്. രാഷ്ട്രീയ വിശദീകരണ യോഗം നടക്കാത്തതും അതുകൊണ്ടാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കോഴിക്കോട് പി.പി.മുകുന്ദന്‍ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്ത് എത്തി. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്‌മ കൽപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് സുരേഷ് ഗോപിയും ഇതേ വേദിയില്‍ പറഞ്ഞു. സന്ദർശനത്തിൽ കുറ്റം പറയാൻ ആർക്കാണ് യോഗ്യതയുള്ളത്. എല്ലാ മനുഷ്യർക്കും തമ്മിൽ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

''എ.ഡി.ജി.പി– ആര്‍.എസ്.എസ് കൂടിക്കാഴ്‌ച സംബന്ധിച്ച ചര്‍ച്ചകളോട് പുച്‌ഛമാണ്. രാഷ്ട്രീയ അയിത്തം കല്‍പിക്കുന്നവര്‍ ക്രിമിനലുകളാണ്. എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കണം. താന്‍ ആരെയും ദ്രോഹിക്കാറില്ല. ദ്രോഹിക്കാൻ വരുന്നവരെ വിടുകയുമില്ല. സുരേഷ് ഗോപി പറഞ്ഞു.സംഭവത്തില്‍ ബിജെപി നേതാക്കളുടെ ഭാഗത്തു നിന്ന് വരുന്ന ആദ്യ പ്രതികരണമാണിത്.

Also Read: എല്‍ഡിഎഫില്‍ സ്വാധീനം ആര്‍എസ്എസിനാണെന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടു; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Last Updated : Sep 13, 2024, 7:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.