ETV Bharat / state

'ഏത് പ്രതിസന്ധിയിലും വയനാട്ടുകാർക്ക് ഒപ്പം മാത്രം, രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു'; നവ്യ ഹരിദാസ് - NAVYA ON WAYANAD BY POLL 2024

വയനാട്ടിലെ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്ന് സ്ഥാനാർഥി നവ്യ ഹരിദാസ്. അമേഠി സീറ്റ് നിലനിർത്തുന്നതിനായി രാഹുൽ ഗാന്ധി വയനാട്ടുകാരെ ഉപേക്ഷിച്ചുവെന്നും അവർ പറഞ്ഞു.

NAVYA HARIDAS  BJP CANDIDATE WAYANAD  വയനാട് ഉപതെരഞ്ഞെടുപ്പ്  WAYANAD BYPOLL ELECTION
NAVYA HARIDAS (BJP) (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 23, 2024, 4:25 PM IST

മലപ്പുറം: വയനാട്ടില്‍ ബിജെപി ഇത്തവണ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ലെന്ന് നവ്യ ഹരിദാസ്. സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്. എതിരാളി ആരെന്നത് വിഷയമല്ല.

ഓരോ പാർട്ടികളും ഉയർത്തുന്ന ആശയമാണ് പ്രധാനം. രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അമേഠി സീറ്റ് നിലനിർത്തുന്നതിന് വേണ്ടി അദ്ദേഹം വയനാട്ടുകാരെ ഉപേക്ഷിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പകരം വരുന്നത് സഹോദരി പ്രിയങ്ക ഗാന്ധിയാണ്‌. വയനാട് നെഹ്റു കുടുംബത്തിൻ്റെ കുത്തകയാക്കിവയ്ക്കാ‌നുള്ള ഒരു ശ്രമമാണ് നടത്തുന്നത്. ഇതിനെ ജനാധിപത്യ ബോധമുള്ള വയനാട്ടിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് അവർ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലത്തെ സാഹചര്യം അല്ല വയനാട്ടിലേത്. നമ്മള്‍ കണ്ട ഏറ്റവും വലിയ ദുരന്തം നേരിട്ട ഒരു മണ്ണാണ് ഇന്ന് വയനാട്. എന്നാല്‍ ഈ സമയത്ത് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് വേണ്ടി ഇടപെടാനോ മുന്നില്‍ നില്‍ക്കാനോ സ്ഥലം എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. അദ്ദേഹം ഒരു വിഐപി സന്ദർശനം നടത്തി പോകുക മാത്രമാണ് ചെയ്‌തത്. ഇങ്ങനെയാണോ ഒരു സ്ഥലം എംപി ചെയ്യേണ്ടത് ?.

ഇതെല്ലാം വയനാട്ടിലെ ജനങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്‌തതാണ്. അതുകൊണ്ട് തന്നെ അതിൻ്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് ഉറച്ച്‌ വിശ്വസിക്കുന്നതെന്ന് ബിജെപി സ്ഥാനാർഥിയായ നവ്യാ ഹരിദാസ് പറഞ്ഞു.

Also Read: വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ ആരൊക്കെ: അറിയാം സത്യന്‍ മൊകേരിയേയും നവ്യ ഹരിദാസിനെയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.