ETV Bharat / state

കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ബിജു പ്രഭാകര്‍ - ബിജു പ്രഭാകര്‍

ബിജു പ്രഭാകറിന്‍റെ നീക്കം ഇലക്‌ട്രിക് ബസ് വിവാദത്തിന് പിന്നാലെ. ഗതാഗത സെക്രട്ടറി സ്ഥാനം ഒഴിയാനും സന്നദ്ധത അറിയിച്ചതായി സൂചന.

Biju Prabhakar  KSRTC CMD  കെഎസ്ആർടിസി സിഎംഡി  ബിജു പ്രഭാകര്‍  തിരുവനന്തപുരം
biju-prabhakar-want-to-step-down-from-ksrtc-cmd-post
author img

By ETV Bharat Kerala Team

Published : Feb 9, 2024, 9:51 AM IST

തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നാലെ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ (Biju Prabhakar want to step down from KSRTC CMD post). ഇക്കാര്യം ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി (Biju Prabhakar letter to chief secretary demanding his removal from the post of KSRTC CMD). ഓസ്ട്രേലിയയിൽ പൊതു ഗതാഗത സംവിധാനത്തെ കുറിച്ച് പഠിക്കാൻ പോയ ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയെങ്കിലും സിഎംഡി സ്ഥാനം ഏറ്റെടുത്തിട്ടില്ല.

നിലവിൽ ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ പ്രമോജ് ശങ്കറിനാണ് സിഎംഡി ചുമതല. മടങ്ങിയെത്തിയ ബിജു പ്രഭാകർ ഇതുവരെ ഓഫിസിൽ പോകുകയോ ഫയലുകളിൽ തീരുമാനം എടുക്കുകയോ ചെയ്‌തിട്ടില്ല. ഇതിന് പുറമെ ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ തയാറാണെന്ന് ബിജു പ്രഭാകർ സർക്കാരിനെ അറിയിച്ചതായാണ് വിവരം.

ഗതാഗത സെക്രട്ടറി, കെഎസ്ആർടിസിയുടെയും സ്വിഫ്റ്റിന്‍റെയും സിഎംഡി, കെടിഡിഎഫ്‌സി ചെയർമാൻ, ഗുരുവായൂർ ദേവസ്വം കമ്മിഷണർ, കൂടൽമാണിക്യം ദേവസ്വം കമ്മിഷണർ എന്നീ ചുമതലകളാണ് ബിജു പ്രഭാകർ നിലവിൽ നിർവഹിക്കുന്നത്. അതേസമയം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി (Minister KB Ganesh Kumar and Biju Prabhakar clash) അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് സ്ഥാനം ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചത് എന്നുമാണ് ബിജു പ്രഭാകറിന്‍റെ വിശദീകരണം.

ഇലക്ട്രിക് ബസ് വിവാദത്തിൽ കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ച സംഭവത്തിൽ മന്ത്രി കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ റിപ്പോർട്ടും തേടിയിരുന്നു. മാത്രമല്ല ഇലക്ട്രിക് ബസുകൾ നഷ്‌ടത്തിലാണെന്ന മന്ത്രിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു കെഎസ്ആർടിസിയുടെ റിപ്പോർട്ട്. ഇതിന് പിന്നാലെ മന്ത്രിയും സിഎംഡിയും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

Also Read: കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ മാറുന്ന കാര്യം അറിയില്ല; കെബി ഗണേഷ് കുമാർ

ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ബിജു പ്രഭാകർ മൗനം പാലിക്കുകയാണ്. എന്നാൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ബിജു പ്രഭാകർ മന്ത്രിക്കൊപ്പം ചില പരിപാടികളിൽ പങ്കെടുത്തിരുന്നു. അതേസമയം പരിഷ്ക്കാര നടപടികളുടെ ഭാഗമായി കെഎസ്ആർടിസിയുടെ തലപ്പത്ത് വൻ അഴിച്ചുപണിക്ക് മന്ത്രി തീരുമാനം എടുത്തതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.