ETV Bharat / state

വിദേശത്ത് നിന്നും തിരിച്ചെത്തി; കെഎസ്ആർടിസി സിഎംഡി സ്ഥാനം ഏറ്റെടുക്കാതെ ബിജു പ്രഭാകർ - കെഎസ്ആർടിസി സിഎംഡി

പൊതു ഗതാഗത സംവിധാനത്തെ കുറിച്ച് പഠിക്കാൻ ഓസ്ട്രേലിയയിൽ പോയ ബിജു പ്രഭാകർ മൂന്ന് ദിവസങ്ങൾക്കു മുൻപാണ് കേരളത്തിൽ തിരിച്ചെത്തിയത്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Feb 2, 2024, 1:52 PM IST

തിരുവനന്തപുരം: വിദേശത്ത് നിന്നും തിരിച്ചെത്തിയിട്ടും ബിജു പ്രഭാകർ കെഎസ്ആർടിസി (KSRTC) സിഎംഡി സ്ഥാനം ഏറ്റെടുക്കാത്തതിൽ അഭ്യൂഹം ശക്തം. ബിജു പ്രഭാകർ സിഎംഡി (KSRTC Chairman and Managing Director) സ്ഥാനം ഒഴിഞ്ഞെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിലടക്കം ഉയരുകയാണ്. അതേസമയം മന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചിട്ടുണ്ട്.(Strong Rumors About Biju Prabhakar not Assuming the Post of KSRTC CMD)

ഓസ്ട്രേലിയയിൽ പൊതു ഗതാഗത സംവിധാനത്തെ കുറിച്ച് പഠിക്കാൻ പോയ ബിജു പ്രഭാകർ മൂന്ന് ദിവസങ്ങൾക്കു മുൻപാണ് കേരളത്തിൽ തിരിച്ചെത്തിയത്. ജോയിന്‍റ് എം ഡി പ്രമോജ് ശങ്കറിന് ചുമതല കൈമാറിയാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. എന്നാൽ തിരികെയെത്തി മൂന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ചുമതല ഏറ്റെടുത്തിട്ടില്ല.

ഇലക്ട്രിക് ബസ് വിവാദത്തിൽ കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ച സംഭവത്തിൽ മന്ത്രി കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ റിപ്പോർട്ടും തേടിയിരുന്നു. മാത്രമല്ല ഇലക്ട്രിക് ബസുകൾ (Electric KSRTC Bus) നഷ്‌ടത്തിലാണെന്ന മന്ത്രിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു കെഎസ്ആർടിസിയുടെ റിപ്പോർട്ട്.

ഇതിന് പിന്നാലെ മന്ത്രിയും സിഎംഡിയും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ബിജു പ്രഭാകർ മൗനം പാലിക്കുകയാണ്. എന്നാൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ബിജു പ്രഭാകർ മന്ത്രിക്കൊപ്പം ചില പരിപാടികളിൽ പങ്കെടുത്തിരുന്നു. അതേസമയം പരിഷ്ക്കാര നടപടികളുടെ ഭാഗമായി കെഎസ്ആർടിസിയുടെ തലപ്പത്ത് വൻ അഴിച്ചുപണിക്ക് മന്ത്രി തീരുമാനം എടുത്തതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

അതേ സമയം കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം വീണ്ടും അനിശ്ചിതാവസ്ഥയിൽ തുടർുകയാണ്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം ഉണ്ടാക്കി പെൻഷൻ പ്രശ്‌നം പരിഹരിക്കാൻ ധാരണ ഉണ്ടാക്കിയെങ്കിലും സഹകരണ വകുപ്പ് അധിക പലിശ ആവശ്യപ്പെട്ടതോടെയാണ് കെഎസ്ആർടിസിക്ക് തുടർനടപടികൾ വഴിമുട്ടി.

ധന- ഗതാഗത - സഹകരണ വകുപ്പുകൾ തമ്മിൽ 8.8 ശതമാനം പലിശ നൽകാമെന്നാണ് ധാരണയുണ്ടാക്കിയത്. എന്നാൽ നിക്ഷേപത്തിന് പലിശ വർധിപ്പിച്ചതിനാൽ 10 ശതമാനമെങ്കിലും പലിശാനിരക്ക് ഉയർത്തണമെന്ന് സഹകരണ വകുപ്പ് നിലപാട് മാറ്റി. ഇതോടെയാണ് പെൻഷൻ വിതരണം വീണ്ടും അനിശ്ചിതാവസ്ഥയിലായത്. (KSRTC Pension Distribution) നിലവിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെൻഷനാണ് മുടക്കമുള്ളത്.

വിതരണം വൈകുന്നത് കാരണം നിരവധി പെൻഷൻകാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. അതേസമയം പെൻഷൻ വിതരണം മൂന്ന് മാസമായി മുടങ്ങിയിട്ടും തുടർനടപടികൾ ചർച്ച ചെയ്യുന്നതിന് മൂന്ന് വകുപ്പുകളും മുൻകൈ എടുത്തിട്ടുമില്ല. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഈ വിഷയത്തിൽ ഇതുവരെ ചർച്ച പോലും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.

Also read : കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്, അപകടം വാടകക്കെടുത്ത ബസില്‍ പഠനയാത്ര പോകവെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.