തൃശൂര്‍ : 15 വര്‍ഷമായി പാമ്പുപിടുത്തം തുടരുന്ന വനംവകുപ്പിന്‍റെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ജോജു മുക്കാട്ടുകരയക്ക് കഴിഞ്ഞ ദിവസം പിടികൂടേണ്ടിവന്നതു പടുകൂറ്റന്‍ മൂര്‍ഖനെയാണ്. ഇത്രയും വലിപ്പമുള്ള ഒരു മൂര്‍ഖനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നാണ് ജോജു പറഞ്ഞത്. തൃശൂരിലെ അഞ്ചേരിയിലെ വീട്ടിലാണ് അസാധാരണ വലിപ്പമുളള മൂര്‍ഖനെ കണ്ടത്.
രണ്ടര വര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി വിലസുകയായിരുന്ന പാമ്പിനെ ഏറെ സാഹസീകമായാണ് ജോജു പിടികൂടിയത്. വീടിനു പിറകിലെ ആളനക്കമില്ലാതെ കിടന്നിരുന്ന ഷെഡ്ഡിന്‍റെ പരിസരത്തെ പൊത്തിലായിരുന്നു പാമ്പിന്‍റെ വാസം. മൂര്‍ഖന്‍ ഉറയൂരി കിടക്കുന്നതു കണ്ട വീട്ടുകാര്‍ ജോജുവിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ കിടന്ന പാമ്പിനെ കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. നാളിതുവരെയുള്ള അനുഭവത്തില്‍ ഇത്രയും നീളവും ഭാരവുമുള്ള മൂര്‍ഖനെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു സാക്ഷ്യപ്പെടുത്തി. കുതിച്ചുചാടിയ മൂര്‍ഖനെ ഏറെ പാടുപെട്ടാണ് സഞ്ചിയിലാക്കിയത്. പിന്നീട് പാമ്പിനെ കാട്ടില്‍ വിട്ടയച്ചു.
Also Read: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്; ജീവനക്കാർ അടിച്ചുകൊന്നു