ETV Bharat / state

ഓടിക്കൊണ്ടിരുന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ ബിഡിഎസ് വിദ്യാര്‍ഥി മരിച്ചു - Vizhinjam Accident death

അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ ലോറി തടഞ്ഞ് സ്ഥലത്ത് പ്രതിഷേധിച്ചു

Vizhinjam Accident  BDS Student Died  BDS Student Accident Death  Stone Fell From Tipper
BDS Student Died After a Stone Fell From a Tipper
author img

By ETV Bharat Kerala Team

Published : Mar 19, 2024, 2:42 PM IST

തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. മുക്കോല സ്വദേശി അനന്തു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനന്തുവിന്‍റെ മരണം.

അപകടത്തില്‍ അനന്തുവിന്‍റെ ശ്വാസകോശവും കരളും പൂര്‍ണമായും തകര്‍ന്നിരുന്നു, കൂടാതെ അനന്തുവിന്‍റെ കൈക്കും തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നെയ്യാറ്റിന്‍കര നിംസിലെ നാലാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥിയാണ് അനന്തു. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ ലോറി തടഞ്ഞ് സ്ഥലത്ത് പ്രതിഷേധിച്ചു. പരിധിയില്‍ കൂടുതല്‍ ലോഡ് കയറ്റി വന്ന ടിപ്പറില്‍ നിന്നുമാണ് പാറക്കല്ല് അനന്തുവിന്‍റെ ശരീരത്തിലേക്ക് പതിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

Also read : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേക്ക് വീണ യുവാവ് ബസ് കയറി മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.