തിരുവനന്തപുരം : മദ്യനയവുമായി ബന്ധപ്പെട്ട ബാർ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എക്സൈസ് മന്ത്രി എം ബി രാജേഷിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മന്ത്രിയുടെ ഓഫിസിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി മാർച്ച് നടത്തും. അതേസമയം മന്ത്രി നിലവിൽ സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമായി ഓസ്ട്രിയയിലാണുള്ളത്.
ജൂൺ രണ്ടിനാണ് മന്ത്രി തിരിച്ചെത്തുന്നത്. മന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പ്രതിഷേധം കടുപ്പിക്കാനാണ് നീക്കം. നിയമസഭ സമ്മേളനം ആരംഭിക്കുമ്പോൾ വൻ പങ്കാളിത്തത്തോടെ സഭയിലേക്ക് മാർച്ച് നടത്താനും നീക്കമുണ്ട്.
മദ്യനയത്തിൽ ഇളവ് വരുത്താൻ ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് അനിമോന്‍റെ ശബ്‌ദരേഖ രണ്ടുദിവസം മുമ്പ് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്‌ദരേഖയിൽ പറയുന്നു. ഇത് വൻ വിവാദമായിരുന്നു.
ALSO READ : 'ബാറുടമകള്‍ വിചാരിച്ചാല്‍ സര്‍ക്കാര്‍ വഴങ്ങുമെന്ന ധാരണ വളരരുത്, അടിയന്തര അന്വേഷണം വേണം': കെകെ ശിവരാമന്‍