ETV Bharat / state

തൃശൂര്‍ പാലിയേക്കരയിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി - banned tobacco product seizes

പുകയില ഉത്‌പന്നങ്ങൾ കടത്തിയത് പഴവർഗങ്ങൾ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് പെട്ടികൾക്കിടയിൽ ചാക്കുകളിലാക്കി

Excise Department  Banned Tobacco Product  Thrissur  Excise Seizes Banned Pan Masala
Excise Seizes Banned Pan Masala And Tobacco From Thrissur
author img

By ETV Bharat Kerala Team

Published : Mar 16, 2024, 10:04 AM IST

തൃശൂര്‍ പാലിയേക്കരയിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടകൂടി

തൃശൂര്‍ : തൃശൂര്‍ പാലിയേക്കരയിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി. വാഹന പരിശോധനക്കിടെയാണ് പിക്കപ്പിൽ കടത്തിയ ആയിരക്കണക്കിന് പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവർ മണ്ണാർക്കാട് തരിശപ്പാടം സ്വദേശി സുലൈമാന്‍ (46) എക്സൈസ് സംഘത്തിന്‍റെ പിടിയിലായി.

പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് ഇരിങ്ങാലക്കുട എക്സൈസ് സംഘം (Excise Department) നടത്തിയ പരിശോധനയിലാണ് പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത് (Excise Seizes Banned Pan Masala And Tobacco From Thrissur Paliekkara). പഴവർഗങ്ങൾ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് പെട്ടികൾക്കിടയിൽ ചാക്കുകളിലാക്കിയാണ് പുകയില ഉത്‌പന്നങ്ങൾ (Tobacco Products) കടത്തിയിരുന്നത്. 16,500 പാക്കറ്റ് ഹാൻസ്, 3,055 പാക്കറ്റ് കൂൾ, 960 പാക്കറ്റ് സ്വാഗത് തുടങ്ങിയ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത് (Driver Arrested With Banned Pan Masala And Tobacco).

എക്സൈസ് ഇൻസ്പെക്‌ടർ പി. സുരേഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർനടപടികൾക്കായി പ്രതിയെയും പുകയില ഉത്‌പന്നങ്ങളും പുതുക്കാട് പൊലീസിന് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.