ETV Bharat / state

ഓട്ടോ കെട്ടിവലിച്ച കയറിൽ കഴുത്ത് കുരുങ്ങി; ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം - YOUTH DIED IN AUTO BIKE ACCIDENT - YOUTH DIED IN AUTO BIKE ACCIDENT

ഒരു ഒട്ടോ മറ്റൊരു ഒട്ടോറിക്ഷയെ കയർ ഉപയോഗിച്ച് റോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയറിൽ കുരുങ്ങിയാണ് ബൈക്ക് യാത്രികൻ മരിച്ചത്.

കയറിൽ കുരുങ്ങി യുവാവ് മരിച്ചു  ACCIDENT IN ERNAKULAM  AUTO AND BIKE ACCIDENT IN ERNAKULAM  ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു
Fahad (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2024, 9:41 PM IST

എറണാകുളത്ത് കയറിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു (ETV Bharat)

എറണാകുളം: ഒട്ടോ ഡ്രൈവർമാരുടെ അശ്രദ്ധയിൽ ആലുവയിൽ യുവാവിന് ദാരുണാന്ത്യം. ഒരു ഒട്ടോ മറ്റൊരു ഒട്ടോറിക്ഷയെ കയർ ഉപയോഗിച്ച് റോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ബൈക്ക് യാത്രക്കാരൻ കയറിൽ കുരുങ്ങി നിലത്ത് വീണത്. ഗുരുതരമായി പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരനായ ആലുവ മാറമ്പിള്ളി സ്വദേശി ഫഹദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കയറിൽ കഴുത്ത് കുരുങ്ങിയ ഫഹദിൻ്റെ ഹെൽമെറ്റ് തെറിച്ചു പോവുകയും റോഡിൽ തലയടിച്ച് വീഴുകയുമായിരുന്നു. റോഡിൻ്റെ ഒരു വശത്തു നിന്നും കേടായ മറ്റൊരു ഒട്ടോയെ കയർ കെട്ടിയ നിലയിൽ പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം രണ്ട് ഒട്ടോകളെ ബന്ധിപ്പിച്ച നിലയിൽ പ്രധാന റോഡിനെ ക്രോസ് ചെയ്‌തായിരുന്നു കയർ ഉണ്ടായിരുന്നത്. ഇതിനിടെ വേഗതയിൽ ബൈക്കിൽ എത്തിയ ഫഹദ് കയർ ശ്രദ്ധയിൽപ്പെടാതെ മുന്നോട്ട് എടുക്കുകയും അപകടത്തിൽപ്പെടുകയുമായിരുന്നു.

അപകടത്തിൻ്റെ സിസിടി വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അപകട കാരണം കണ്ടു നിന്നവർക്ക് പോലും മനസിലായത്. ഒട്ടോ ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കും, അലക്ഷ്യമായി റോഡിൽ വാഹനം കെട്ടി വലിച്ചതിനും ആലുവ പോലിസ് കേസെടുത്തു. ആലുവ മാറമ്പിള്ളി സ്വദേശി ലൈലയുടേയും പരേതനായ അബ്ബാസിൻറെയും മകനാണ് മരിച്ച ഫഹദ്.

Also Read: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; യുവ ഡോക്‌ടര്‍ക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.