ഇടുക്കി: കട്ടപ്പനയില്‍ നിന്നും ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കല്യാണത്തണ്ട് സ്വദേശി വീണ്ടപ്ലാക്കൽ സന്ദീപ് - ഉണ്ണിമായ ദമ്പതികളുടെ ആറു മാസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഇന്ന് (ജൂണ്‍ 18) വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം.
പ്രതിയായ യുവാവ് വീട്ടിലെത്തി വിളിച്ചപ്പോൾ വിവരമറിയാൻ ഉണ്ണിമായ കുഞ്ഞുമായി ജനലിന് സമീപത്തേക്ക് എത്തി. ജനാലയിൽ കൂടി കുട്ടിയെ വലിച്ച് പുറത്തേക്ക് എടുക്കാൻ ഇയാൾ ശ്രമിച്ചതോടെ വീട്ടുകാർ ബഹളം വച്ചു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ ഏലത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ തെരച്ചിലിൽ കല്യാണത്തണ്ട് ക്ഷേത്രത്തിന് സമീപത്ത് വച്ച് ഇയാളെ നാട്ടുകാർ പിടികൂടി. തുടർന്ന് കട്ടപ്പന പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ALSO READ: വീടിൻ്റെ വാതിൽ തകർത്ത് വൻമോഷണം; 35 പവൻ സ്വർണവും 4000 രൂപയും കവർന്നു