ഇടുക്കി: ഹൈക്കോടതി നിയോഗിച്ച അരികൊമ്പന്‍ വിദഗ്‌ധ സമിതിക്കെതിരെ വിമര്‍ശനവുമായി അതിജീവന പോരാട്ടവേദി. ഹൈറേഞ്ചില്‍ നിന്നും കര്‍ഷകരെ കുടിയിറക്കുന്നതിന് ശ്രമിക്കുന്ന വിവിധ ഗ്രൂപ്പുകളില്‍പ്പെട്ടവരെയാണ് വിദഗ്‌ധ സമിതിയെന്ന പേരില്‍ ഹൈക്കോടതി നിയോഗിച്ചതെന്ന് അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍ പറഞ്ഞു.
കൃത്യമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താതെ ഒഴിഞ്ഞ് നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. തികച്ചും അശാസ്‌ത്രീയമായ റിപ്പോര്‍ട്ടാണിപ്പോള്‍ വിദഗ്‌ധ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്നും റസാഖ് ചൂരവേലില്‍ പറഞ്ഞു.
Also Read: 'അരികൊമ്പനെ കാടുകടത്തിയതിൽ പ്രയോജനമില്ല': വിദഗ്‌ധ സമിതി നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് ആനപ്രേമികൾ