ETV Bharat / state

'വിചാരണ കോടതി വെറുതെ വിട്ടിട്ടും മോദി സർക്കാർ വേട്ടയാടുന്നു'; കെജ്‌രിവാളിനെ വീണ്ടും അറസ്റ്റ് ചെയ്‌തതിൽ എഎപി പ്രതിഷേധം - AAP PROTEST IN KOTTAYAM - AAP PROTEST IN KOTTAYAM

ജൂൺ 26നാണ് മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. കെജ്‌രിവാളിന്‍റെ അറസ്റ്റിൽ കോട്ടയത്ത് പ്രതിഷേധവുമായി എഎപി പ്രവർത്തകർ.

ARVIND KEJRIWAL CBI ARREST  അരവിന്ദ് കെജ്‌രിവാൾ അറസ്റ്റ്  എഎപി പ്രതിഷേധം  EXCISE POLICY CASE
Kottayam AAP protest (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 2:27 PM IST

അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽഎഎപി പ്രതിഷേധം (ETV Bharat)

കോട്ടയം: മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ വീണ്ടും അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധവുമായി ആം ആദ്‌മി പാർട്ടി. കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ യോഗം എഎപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. വിചാരണ കോടതി വെറുതെ വിട്ടിട്ടും മോദി സർക്കാർ കെജ്‌രിവാളിനെ വേട്ടയാടുകയാണെന്നാണ് എഎപിയുടെ ആരോപണം.

ഇത് ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. കെജ്‌രിവാളിനെ ഭയപ്പെടുന്ന മോദി നടത്തുന്ന നീക്കങ്ങളെ പാർട്ടി ശക്തമായി എതിർക്കുമെന്നും സെലിൻ ഫിലിപ്പ് പറഞ്ഞു. പ്രതിഷേധ യോഗം എഎപി ജില്ല പ്രസിഡൻ്റ് ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. എഎപി നിയോജക മണ്ഡലം പ്രസിഡന്‍റ് തുളസിദാസ്, അഭിലാഷ് കുര്യൻ, പ്രിൻസ് മാമൂട്ടിൽ, ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിന് ശേഷം പ്രവർത്തകർ നഗരത്തിൽ മാർച്ച് നടത്തി.

Also Read: മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.