ETV Bharat / state

വൈറ്റിലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു: ആളപായമില്ല, അപകടം പതിവാകുന്നതായി നാട്ടുകാര്‍ - BUS AND LORRY ACCIDENT - BUS AND LORRY ACCIDENT

എറണാകുളത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അരൂര്‍ ദേശീയ പാതയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

VEHICLE COLLISION IN ERNAKULAM  BUS ACCIDENT AROOR  ബസ് അപകടം എറണാകുളം  ബസും ലോറിയും കൂട്ടിയിടിച്ചു
Bus And Lorry Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 10:47 AM IST

വൈറ്റിലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു (ETV Bharat)

എറണാകുളം : വൈറ്റില അരൂർ ദേശീയ പാതയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല. സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, ലോറി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയിലെ കണ്ണാടിക്കാട് ഭാഗത്ത് ഇന്ന് (ജൂണ്‍ 1) രാവിലെയാണ് സംഭവം.

വൈറ്റിലയില്‍ നിന്നും അരൂരിലേക്ക് പോകുകയായിരുന്ന ബസിന് പിന്നില്‍ ലോറി ഇടിച്ചു. ഇതോടെ പിന്നാലെ വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ടൂറിസ്റ്റ് ബസിന്‍റെ ഡോര്‍ പൂര്‍ണമായും തകര്‍ന്നു. ഡോര്‍ തകര്‍ന്നതോടെ എമർജൻസി ഡോര്‍ തുറന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

സംഭവത്തിന് പിന്നാലെ ദേശീയ പാതയില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ദേശീയ പാതയിൽ നിരന്തരം വാഹനാപകടം ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണം. എന്നാല്‍ പൊലീസോ, മോട്ടോര്‍ വാഹന വകുപ്പോ അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

Also Read: പൂനെ പോര്‍ഷെ കാര്‍ അപകടം ; എഐ ഉപയോഗിച്ച് പുനര്‍സൃഷ്‌ടിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.