മലപ്പുറം: മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും വീണ്ടും മറുപടിയുമായി അൻവർ. ഉന്നയിച്ച ആരോപണങ്ങളിൽ വസ്‌തുനിഷ്‌ടമായ അന്വേഷണം എന്ന് അച്ചടി വാക്കുകൾ കൊണ്ട് പറഞ്ഞാൽ പോര, കൃത്യമായ അന്വേഷണം നടക്കണമെന്ന് അൻവർ പറഞ്ഞു.
റിദാൻ കൊലപാതക കേസ് അന്വേഷണം അട്ടിമറിച്ചത് എഡിജിപി അജിത് കുമാർ ആണെന്ന ആരോപണവും അൻവർ ആവർത്തിച്ചു. കേസിൽ ഇനി SIT ക്ക് അന്വേഷണം നടത്താൻ കഴിയില്ല. കേസ് അട്ടിമറിച്ച എടവണ്ണ പോലീസ് തന്നെയാണ് വീണ്ടും കേസ് അന്വേഷിക്കാൻ പോകുന്നത്. അതിന് കോടതി അനുമതി നേടി എടുത്തു. പൂരം കലക്കിയതിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും അൻവർ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാർട്ടി ഭരണഘടനയിൽ മാത്രമാണ് വിമർശിക്കാൻ സ്വാതന്ത്ര്യം ഉള്ളത്. ആ ഭരണഘടനാ ഇപ്പോൾ അട്ടത്താണ്. ഇവിടെ പ്രവർത്തകർക്ക് തീരുമാനം എടുക്കാനാകില്ല. കോക്കസായി പ്രവർത്തിക്കുന്ന നേതാക്കളാണ് തീരുമാനങ്ങൾ എടുക്കുന്നത്. നാടിന് വേണ്ടിയാണ് താൻ ശബ്‌ദിക്കുന്നത്. എന്‍റെ എല്ലാ പരിമിതിയും ഇപ്പോള്‍ ഒഴിവായി. മുഖ്യമന്ത്രി തള്ളി പറഞ്ഞാൽ പിന്നെ എന്തിന് കാത്തിരിക്കണം. കോഴിക്കോട് പൊതുയോഗം വിളിക്കും. പിന്തുണ ഉണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പറഞ്ഞു.
Also Read:'പലരുടെയും മടിയില്‍ കനം, പ്രത്യാഘാതത്തെ ഭയക്കുന്നില്ല'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍