ETV Bharat / state

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ്; ശിക്ഷാവിധി ബുധനാഴ്‌ച പ്രഖ്യാപിക്കും

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതി ബാബുവിന്‍റെ ശിക്ഷാവിധി ബുധനാഴ്‌ച പ്രഖ്യാപിക്കും. അന്തിമ വാദം എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ.

Angamaly Mookkannoor Murder Case  മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ്  ശിക്ഷാവിധി ബുധനാഴ്‌ച പ്രഖ്യാപിക്കും  culprit babu  പ്രതിക്ക് വധശിക്ഷ നൽകണം
മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ ശിക്ഷാവിധി ബുധനാഴ്‌ച പ്രഖ്യാപിക്കും
author img

By ETV Bharat Kerala Team

Published : Jan 29, 2024, 3:19 PM IST

എറണാകുളം : കേരളത്തെ നടുക്കിയ അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതി ബാബുവിന്‍റെ ശിക്ഷാവിധി ബുധനാഴ്‌ച പ്രഖ്യാപിക്കും (The Sentencing Will Be Announced On Wednesday). ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമ വാദം എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു.

അതിക്രൂരമായ കൊലപാതകമാണ് മൂക്കന്നൂരില്‍ നടന്നത്. സ്വന്തം സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി നിരവധി തവണയാണ് വെട്ടിയത്. കൊല്ലപ്പെട്ട വത്സലയുടെ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. അതേ സമയം പ്രതി ബാബു മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും പരമാവധി ശിക്ഷ നൽകരുതെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗം അന്തിമ വാദത്തിനിടെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകവും കൊലപാതക ശ്രമവുമുൾപ്പടെ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. സ്വത്തുതർക്കത്തെ തുടർന്നാണ് അങ്കമാലി മൂക്കന്നൂരിൽ മൂത്ത സഹോദരനെയും ഭാര്യയെയും അവരുടെ മകളെയും പ്രതി ബാബു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്‌മിതയുടെ രണ്ട് കുട്ടികൾക്കും വെട്ടേറ്റിരുന്നു. ഇവർ ഓടി മാറിയതു കൊണ്ടാണ് രക്ഷപ്പെട്ടത്.

നാടിനെ നടുക്കിയ അരുംകൊലപാതകത്തിൽ അഞ്ച് വർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്, ജനുവരി 31 നാണ് കോടതി ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 12 ന് വൈകുന്നേരം 5:45 നായിരുന്നു പ്രതി ബാബുവിന്‍റെ വെട്ടേറ്റ് സഹോദരൻ ശിവൻ(61), ഭാര്യ വത്സല (58) മകൾ സ്‌മിത (33) എന്നിവർ കൊല്ലപ്പെട്ടത്. കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിൽപ്പത്രത്തെ ചൊല്ലിയുണ്ടായ തർക്കമാണ് മൂന്നുപേരുടെ കൊലപാതകത്തിന് കാരണമായത്.

പ്രതി ബാബുവും സഹോദരനും തമ്മിൽ കുടുംബ സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. തൊട്ടടുത്ത വീടുകളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പ്രതി ബാബു തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട ഭൂമിയിൽ നിന്ന് സഹോദരൻ ഒരു മരം മുറിച്ചതായിരുന്നു പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.

സഹോദരൻ ശിവനെ വീട്ടുമുറ്റത്ത് വെച്ചും, ഭാര്യ വത്സലയെ വീട്ടിനകത്ത് വെച്ചും, ഇവരുടെ മകൾ സ്‌മിതയെ കുളിമുറിയിൽ വെച്ചുമാണ് പ്രതി മൂർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ചതോടെയായിരുന്നു ഇവരുടെ രണ്ട് മക്കൾക്കും വെട്ടേറ്റത്. ഭർത്താവിന്‍റെ വീട്ടിൽ നിന്നും സ്‌മിത അവധിയാഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴായിരുന്നു സ്വന്തം പിതാവിന്‍റെ സഹോദരന്‍റെ കൊലക്കത്തിക്ക് ഇരയായത്.

സംഭവ സ്ഥലത്ത് നിന്നും ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട പ്രതി തൃശ്ശൂരിൽ പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരും അങ്കമാലി പൊലീസും ചേർന്ന് പ്രതിയെ പിടി കൂടുകയായിരുന്നു. അങ്കമാലി പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌ത് കുറ്റപത്രം സമർപ്പിച്ചത്. ഒരു കുടുംബത്തെയാകെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക്, പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെയെന്ന് അറിയാനാണ് ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.