ETV Bharat / state

വിജയവാഡയില്‍ കനത്ത മഴയും വെള്ളക്കെട്ടും; കേരളത്തിലേക്കുള്ള 3 ട്രെയിനുകള്‍ റദ്ദാക്കി - Train Services Canceled

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ. റെയില്‍വേ ട്രാക്കുകളില്‍ വെള്ളക്കെട്ട് രൂക്ഷം. കേരളത്തിലേക്കുള്ള 3 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ.

HEAVY RAIN IN AP AND TELANGAN  3 TRAINS TO KERALA CANCELLED  വിജയവാഡയില്‍ കനത്ത മഴ  കേരളം ട്രെയിന്‍ സര്‍വീസ് റദ്ദാക്കി
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 2, 2024, 1:38 PM IST

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വിജയവാഡ-കാസിപെട്ട് എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിലേക്കും തിരിച്ചുമുള്ള മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. കനത്ത മഴയില്‍ റായണപാഡ് റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് റെയില്‍വേ അറിയിച്ചു.

ഇന്ന് (സെപ്‌റ്റംബര്‍ 2) രാവിലെ 6.15ന് യാത്ര തിരിക്കേണ്ടിയിരുന്ന കൊച്ചുവേളി-കോര്‍ബ എക്‌സ്പ്രസ് (നമ്പര്‍ 22648), ഇന്ന് രാവിലെ 8.15ന് പുറപ്പെടേണ്ടിയിരുന്ന ബിലാസ്‌പൂര്‍-എറണാകുളം എക്‌സ്പ്രസ് (നമ്പര്‍ 22815), സെപ്‌റ്റംബര്‍ 4ന് പുറപ്പെടേണ്ട എറണാകുളം-ബിലാസ്‌പൂര്‍ (നമ്പര്‍ 22816) എക്‌സ്പ്രസ് എന്നീ സര്‍വീസുകളാണ് റദ്ദാക്കിയത്.

Also Read: വിജയവാഡയിലെ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി, കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തിരിച്ചുവിടും; റദ്ദാക്കിയത് ഇവയൊക്കെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.