ETV Bharat / state

കൊല്ലത്ത് തീ പൊളളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസ്സുകാരി മരിച്ചു - 7 years old girl died - 7 YEARS OLD GIRL DIED

മക്കളായ ഏഴും, രണ്ടും വയസുള്ള അനാമിക, ആരവ് എന്നിവരെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയിരുന്നു. കുട്ടികൾ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ANAMIKA DEATH  KOLLAM  കൊല്ലം  തീ പൊളളലേറ്റ 7 വയസ്സുകാരി മരിച്ചു
A 7-years-old girl died after being treated in a fire accident in Kollam
author img

By ETV Bharat Kerala Team

Published : Apr 8, 2024, 9:04 PM IST

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരില്‍ തീ പൊളളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരി അനാമിക മരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മക്കളായ ഏഴും, രണ്ടും വയസുള്ള അനാമിക, ആരവ് എന്നിവരെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം.

ഗുരുതരമായി പൊള്ളലേറ്റ അനാമിക (7), ആരവ് (2) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതില്‍ പെണ്‍കുട്ടിയുടെ മരണവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സംഭവ ദിവസം രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് വീടിന് അടുത്ത് താമസിക്കുന്നവർ എത്തിയപ്പോൾ ആണ് പുക ഉയരുന്നത് കണ്ടത്. വീടിന്‍റെ ജനൽ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടികളുടെ അമ്മയായ അർച്ചന മരിച്ചിരുന്നു.

കുട്ടികളെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അർച്ചനയുടെ ഭർത്താവ് മനു പെയിന്‍റിങ് തൊഴിലാളിയാണ്. പെയിൻ്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തിയ ശേഷം അർച്ചന ജീവനൊടുക്കിയത്. പത്തനംതിട്ട സ്വദേശിയായ അർച്ചന സുഡാനിൽ നഴ്‌സായി ജോലി ചെയ്‌തിരുന്നു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ALSO READ: നിരന്തരമായ മാനസിക ശാരീരിക പീഡനം: വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ - Husband Arrested In Housewife Death

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.