ആലപ്പുഴ: അമ്പലപ്പുഴയിൽ പതിനാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. ബീഹാർ സ്വദേശി മുഹമ്മദ് മിയാൻ(38) ആണ് അമ്പലപ്പുഴ പൊലീസിന്‍റെ പിടിയിലായത്. വളഞ്ഞവഴിയിൽ താമസിച്ചു വരുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടികൊണ്ടു പോയത്.
3 ദിവസം മുൻപാണ് ഇയാൾ പെൺകുട്ടിയുമായി കടന്നു കളഞ്ഞത്. വീട്ടുകാരുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്. തുടർന്ന് പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്‌തു.