ETV Bharat / state

തെരഞ്ഞെടുപ്പിന് സർവസജ്ജം; സംസ്ഥാനത്ത് 2 കോടി 70 ലക്ഷത്തിലധികം വോട്ടർമാർ

അന്തിമ വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പിന് മുൻപ് വരെ പേര് ചേർക്കാം, ആകെ 25,177പോളിംഗ് ബൂത്തുകൾ

Election 2024  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ  2 കോടി 70 ലക്ഷത്തിലധികം വോട്ടർമാർ  Chief electoral Officer
All set for election :Election Commission
author img

By ETV Bharat Kerala Team

Published : Jan 23, 2024, 3:40 PM IST

തെരഞ്ഞെടുപ്പിന് സർവസജ്ജം

തിരുവനന്തപുരം : വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 2,70,99,326 വോട്ടർമാർ ഉൾപ്പെട്ട പട്ടികയാണ് തയ്യാറായതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐ എ എസ്. അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് തെരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷിക്കാൻ സാധിക്കും(All preparations set for Election 2024 Chief electoral Officer).

മുൻ വർഷത്തെക്കാൾ 5,74,175 വോട്ടർമാരാണ് പുതുതായി പട്ടികയിൽ പേര് ചേർത്തത്. അന്തിമ വോട്ടർ പട്ടിക മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ വെബ്സൈറ്റായ www.ceo.kerala.gov.in ൽ ലഭ്യമാണ്. താലൂക്ക്, വില്ലേജ്, ബൂത്ത്‌ ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭ്യമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ കാർഡ് പ്രശ്‌നം നേരിടാൻ വോട്ടർ പട്ടിക ശുദ്ധീകരണം നടത്തി. പരിശോധനയിൽ മരിച്ചവർ ഉൾപ്പെടെ രണ്ട് ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. രണ്ട് ഘട്ടമായാണ് പരിശോധന നടത്തിയത്. ആദ്യം സിസ്റ്റം ജനറേറ്റഡ് പരിശോധനയിലൂടെ ഒന്നിലധികം പേരുകൾ ഉൾപ്പെടെ കണ്ടെത്തി(Two crore 70 lakh Voters in State). തുടർന്ന് നേരിട്ട് പരിശോധന നടത്തി 3,75,867 പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.

യുവാക്കളുടെ വോട്ടിംഗ് ശതമാനം സാധാരണ കുറവാണ് കുറവാണ്. എന്നാല്‍ ഇക്കുറി യുവ വോട്ടർമാരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇന്നലെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക ഇനിയും പരിശോധിക്കും. 18, 19 വയസ്സുള്ള വോട്ടർമാരുടെ എണ്ണം വർധിച്ചു. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത്. പുതിയ വോട്ടർ കാർഡിൽ നിരവധി സുരക്ഷ ഘടകങ്ങളുണ്ട്. പുതിയ കാർഡിന്‍റെ സീരിയൽ നമ്പറിൽ വ്യത്യാസമുണ്ടാകും. പോളിംഗ് സ്റ്റേഷൻ വർധിപ്പിക്കുന്ന കാര്യത്തിലടക്കം നാളെ മുതൽ കളക്ടർമാരുമായി ചർച്ച ആരംഭിക്കും(Discussion with District Collectors begins tomorrow).

ഫ്ലാറ്റുകളിൽ പോളിംഗ് ബൂത്ത്‌ വയ്ക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാടായിരുന്നു, അത് പരിശോധിച്ചെങ്കിലും കേരളത്തിൽ അതിന്‍റെ ആവശ്യമുള്ളതായി കണ്ടില്ല. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ഉൾപ്പെടുന്നത് സിസ്റ്റം ജനറേറ്റഡ് പരിശോധനക്ക് ശേഷം നേരിട്ട് പരിശോധന നടത്തും. വോട്ടർ പട്ടികയിൽ പേരില്ലാതെ വ്യാജ കാർഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താൻ കഴിയില്ല. പട്ടികയിൽ പേരുണ്ടെങ്കിൽ കാർഡ് വ്യാജമായി സൃഷ്ടിക്കേണ്ട കാര്യമില്ല. വോട്ടർ പട്ടിക ശുദ്ധീകരിച്ച് കൊണ്ട് തെരഞ്ഞെടുപ്പിലെ തെറ്റായ പ്രവണതകളെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

അന്തിമ വോട്ടർ പട്ടികയിലെ മറ്റ് വിവരങ്ങൾ -

ആകെ സ്ത്രീ വോട്ടർമാർ - 1,39,96,729

ആകെ പുരുഷ വോട്ടർമാർ - 1,31,02,288

ആകെ ഭിന്നലിംഗ വോട്ടർമാർ - 309

കൂടുതൽ വോട്ടർമാരുള്ള ജില്ല - മലപ്പുറം (32,79,172)

കുറവ് വോട്ടർമാരുള്ള ജില്ല - വയനാട് (6,21,880)

കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല - തിരുവനന്തപുരം (60)

കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല - മലപ്പുറം (16,38,971)

ആകെ പ്രവാസി വോട്ടർമാർ - 88,223

ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള ജില്ല - കോഴിക്കോട് (34,909)

സംസ്ഥാനത്തെ മൊത്തം പോളിംഗ് സ്റ്റേഷൻ - 25,177

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.