കോഴിക്കോട്: വില്‍പനയ്‌ക്കെത്തിച്ച ലഹരി മരുന്നായ എംഡിഎംഎയുമായി 22കാരൻ പിടിയില്‍. പാളയം ചിന്താവളപ്പിന് സമീപത്ത് നിന്നാണ് ആലപ്പുഴ സ്വദേശിയായ എസ് അമ്പാടിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിൽ നിന്നും എത്തിച്ച് കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് വിൽപന നടത്താൻ കൊണ്ടുവന്ന 38.3 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
മയക്കുമരുന്നിന് വിപണിയിൽ രണ്ട് ലക്ഷം രൂപ വില വരും. സിറ്റി പൊലീസ് മേധാവി ടി നാരായണന് കീഴിലുള്ള ഡാൻസാഫ് ടീമും, കസബ എസ്.ഐ, ആർ ജഗ്‌മോഹൻ ദത്തിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ് ഐ അബ്‌ദുറഹ്മാൻ കെ, അനീഷ് മൂസേൻവീട്, കെ.അഖിലേഷ് , ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പികെ സരുൺ കുമാർ, എംകെ ലതീഷ്, എൻകെ ശ്രീശാന്ത്, എം ഷിനോജ്, പി.അഭിജിത്ത്, ഇവി അതുൽ, പികെ ദിനീഷ്, കെഎം മുഹമദ് മഷ്ഹൂർ, കസബ സ്റ്റേഷനിലെ എഎസ്ഐ സുരേഷ് ബാബു, എസ്‌സിപി ഒ ശ്രീജിത്ത്, മുഹമദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Also Read : ബണ്ണിനുള്ളിൽ 20 ഗ്രാം എംഡിഎംഎ; ചങ്ങനാശേരി സ്വദേശികൾ പിടിയിൽ