തിരുവനന്തപുരം: എയര്‍ ഏഷ്യ ബെര്‍ഹാദ് തിരുവനന്തപുരത്ത് നിന്നും മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി 21 മുതല്‍ സര്‍വീസ് ആംരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 180 യാത്രക്കാരെ വഹിക്കുന്ന എയര്‍ബസ് 320 വിമാനമായിരിക്കും സര്‍വീസ് നടത്തുക.
ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാകും ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍. രാത്രി 11.50 ന് വിമാനം തിരുവനന്തപുരത്ത് എത്തും. പുലര്‍ച്ചെ 12.25 ന് തിരിച്ചുപോകും. എയര്‍ ഏഷ്യയുടെ തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ സര്‍വീസാണിത്. ഓസ്ട്രേലിയ, തായ്‌ലന്‍റ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനിക്ക് സര്‍വീസുകളുണ്ട്.
ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് അധിക കണക്ടിവിറ്റി വേണമെന്ന് ഐടി കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സര്‍വീസ് കേരളത്തിലെയും തെക്കന്‍ തമിഴ്‌നാട്ടിലെയും ട്രാവല്‍- ടൂറിസം മേഖലയില്‍ കുതിപ്പ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.