തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ കേസില്‍ പിപി ദിവ്യ പൊലീസ് കസ്റ്റഡിയില്‍. എന്നാല്‍ ദിവ്യ കീഴടങ്ങിയതാണോ പിടികൂടിയതാണോ എന്ന് വെളിപ്പെടുത്താന്‍ സിറ്റി പൊലീസ് കമ്മിഷണറും അന്വേഷണ തലവനുമായ അജിത് കുമാര്‍ തയ്യാറായില്ല.
പ്രതിയെ അന്വേഷണ സംഘം പിടികൂടിയതാണെന്ന് കമ്മിഷണര്‍ പറഞ്ഞെങ്കിലും എവിടെ നിന്നാണ് പിടികൂടിയതെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല. ദിവ്യയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ജില്ലയിലെ പ്രധാന സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നു എന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കണ്ണപുരം സ്റ്റേഷനിലെത്തി ദിവ്യ കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. ഇപ്പോള്‍ കസ്റ്റഡിയിലെടുത്തതാണെന്നും കൂടുതല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷമേ അറസ്‌റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കൂ എന്നും കമ്മിഷണര്‍ വ്യക്തമാക്കി.
ദിവ്യയെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്ന് തലശേരി മുന്‍സിഫ് കോടതി ദിവ്യയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിവ്യയെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്.
സംഭവമുണ്ടായി കഴിഞ്ഞ 14 ദിവസവും ദിവ്യയ്‌ക്കെതിരെ ഒരു നടപടിക്കും മുതിരാതിരുന്ന പൊലീസ് വിധിക്ക് ശേഷം പൊടുന്നനേ നടപടികളിലേക്ക് കടക്കുകയായിരുന്നു. പൊലീസ് ഇത്രയും കാലം ദിവ്യയ്ക്ക് സംരക്ഷണമൊരുക്കുകയായിരുന്നില്ല എന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇടപെടാത്തത് എന്നുമായിരുന്നു കമ്മിഷണറുടെ വിശദീകരണം.
Also Read: 'നവീൻ ബാബുവിന്‍റെ കുടുംബത്തിന് നല്‍കിയ വാക്കുപാലിച്ചു'; ഇരയോടൊപ്പമെന്ന് പ്രോസിക്യൂഷൻ