ETV Bharat / state

ജല ജീവൻ മിഷൻ പദ്ധതി സർക്കാർ നശിപ്പിച്ചെന്ന് പ്രതിപക്ഷം; കേന്ദ്രത്തെ പഴിച്ച് മന്ത്രിയുടെ മറുപടി, പ്രതിഷേധം വാക്കൗട്ട് - JAL JEEVAN MISSION KERALA ASSEMBLY - JAL JEEVAN MISSION KERALA ASSEMBLY

ജല ജീവൻ മിഷൻ പദ്ധതിയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. വിഷയത്തിൽ കേന്ദ്രത്തെ പഴിച്ച് മന്ത്രി റോഷി അഗസ്‌റ്റിൻ.

JAL JEEVAN MISSION  ADJOURNMENTS MOTION  OPPOSITION WALKOUT  KERALA ASSEMBLY SESSION
KERALA ASSEMBLY SESSION (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 3:04 PM IST

OPPOSITION ABOUT JAL JEEVAN MISSION (ETV Bharat)

തിരുവനന്തപുരം: ജല ജീവൻ മിഷൻ പദ്ധതി നടത്തിപ്പിലെ സർക്കാർ അനാസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എംഎൽഎ നൽകിയ നോട്ടിസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോയി.

പദ്ധതി ആരംഭിച്ചപ്പോൾ 17 ലക്ഷമായിരുന്നു സംസ്ഥാനത്തെ ശുദ്ധജല കണക്ഷൻ. 60 വർഷ കാലം കൊണ്ടാണ് 17 ലക്ഷം കണക്ഷനുകൾ നൽകിയത്. കേന്ദ്ര സർക്കാരിന്‍റെ അനുപാതികമായ വിഹിതം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാകും. ഈ സാമ്പത്തിക വർഷത്തിൽ 570 കോടി രൂപയാണ് ജല ജീവൻ മിഷൻ വേണ്ടി സംസ്ഥാനം ചിലവാക്കിയത്.

കേന്ദ്ര ഫണ്ട്‌ ലാപ്‌സായിട്ടില്ല. കേന്ദ്ര വിഹിതത്തിനൊപ്പം സംസ്ഥാന വിഹിതവുമായാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കേന്ദ്ര വിഹിതം തടഞ്ഞത് സംസ്ഥാനത്തിന്‍റെ പ്രവർത്തനങ്ങളെ പൊതുവായി ബാധിച്ചു. ജല ജീവൻ മിഷനെയും ഇതു ബാധിച്ചുവെന്നും അടിയന്തര പ്രമേയ നോട്ടിസിന് മന്ത്രി റോഷി അഗസ്‌റ്റിൻ മറുപടി പറഞ്ഞു.

എന്നാൽ ഫണ്ട്‌ വിനിയോഗിച്ചില്ലെന്ന് മന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാതെ കേന്ദ്ര ഫണ്ട്‌ ലാപ്‌സായി പോയെന്നും അനൂപ് ജേക്കബ് എംഎൽഎ വിമർശനമുയർത്തി. പദ്ധതികൾ വിപുലീകരിക്കാതെ വെള്ളം വിതരണം ഫലപ്രദമാകില്ല. അർഹതപ്പെട്ട തുക കൂടുതൽ വാങ്ങിച്ചെടുക്കാൻ കഴിഞ്ഞില്ല. 2024 മാർച്ചിൽ ഈ പദ്ധതി അവസാനിച്ചു. 1949.36 കോടി രൂപ ഈ പദ്ധതി തുടരുന്നതിന് വേണ്ടി കേന്ദ്രം നൽകിയിട്ടുണ്ടെന്നും അനൂപ്പ് ജേക്കബ് പറഞ്ഞു.

എന്നാൽ ചാർജ് വർധനവിന് ശേഷവും 5 രൂപയാണ് ഒരു കിലോ ലിറ്റർ ഉപഭോക്താവിന് നൽകുമ്പോൾ വാട്ടർ അതോറിറ്റിക്കുള്ള നഷ്‌ടമെന്നും, 1,04,000 കിലോമീറ്റർ റോഡുകൾ പദ്ധതിയുടെ ഭാഗമായി പൊളിക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. 3200 കിലോമീറ്റർ ദൂരമാണ് ദേശീയ പാത പദ്ധതിയുടെ ഭാഗമായി പൊളിക്കേണ്ടി വന്നത്.

കേന്ദ്ര സർക്കാർ ഇതിന് തുക കൈമാറിയില്ല. അത് പഞ്ചായത്തുകൾ വഹിക്കണമെന്ന് നിർദേശിച്ചുവെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്തമാക്കി. സർവേ നടത്താതെയാണ് സംസ്ഥാന സർക്കാർ പദ്ധതിയെ സമീപിച്ചതെന്നും ഗൂഗിൾ മാപ്പിങ് നടത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാക്ക് ഔട്ട് പ്രസംഗത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചു.

തട്ടിക്കൂട്ട് പരിപാടിയായിട്ടാണ് പദ്ധതി നടക്കുന്നത്. പൈപ്പിടുന്നത് മാത്രമല്ല പദ്ധതി. 33 പദ്ധതികൾ സർക്കാർ അനാസ്ഥ കാരണം ഇല്ലാതായി. നടക്കുന്ന പദ്ധതികൾ ഭാഗികമായി തടസപ്പെട്ടു. വെള്ളം കിട്ടാത്ത ഗുരുതരമായ പ്രതിസന്ധിയിലേക്ക് ഇതു പോകും. പഞ്ചായത്തുകൾ പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച് പദ്ധതിക്കായി പൊളിച്ച റോഡ് പണിയാനാണ് നിർദേശം.

ഒന്നാം വർഷം മാത്രം നൽകിയ പ്ലാൻ ഫണ്ട്‌ എങ്ങനെ മാറ്റി ചിലവഴിക്കുമെന്ന് അറിയില്ല. 3 കൊല്ലം മുൻപ് കുഴിച്ച റോഡ് ശരിയാക്കാനുള്ള പണം ഇപ്പോൾ നൽകാമെന്നാണ് മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. തുടർന്ന് വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോയി.

Also Read: കാഫിർ പരാമർശത്തിൽ നിയമസഭയിൽ വാക്കേറ്റം; പരാതി അന്വേഷണ ഘട്ടത്തിലെന്ന് എം ബി രാജേഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.