തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്‌ത്രീകളെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്‌തില്ലെങ്കില്‍ അത് സഭയ്‌ക്ക് നാണക്കേടാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സഭ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെകെ രമ എംഎല്‍എ നല്‍കിയ നോട്ടിസിനാണ് സ്‌പീക്കര്‍ അനുമതി നിഷേധിച്ചത്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് സ്‌പീക്കർ എ എൻ ഷംസീർ അനുമതി നിഷേധിച്ചത്.
പ്രതിപക്ഷ നേതാവിന്‍റെ വാക്കൗട്ട് പ്രസംഗത്തിനുള്ള അനുമതിയും സ്‌പീക്കർ നിഷേധിച്ചിരുന്നു. അനുമതി നിഷേധിച്ചത് സർക്കാർ അല്ല സ്‌പീക്കറാണെന്നും എ എൻ ഷംസീർ വ്യക്തമാക്കി. ഇതോടെ ഈ വിഷയം ചർച്ച ചെയ്യാതിരിക്കുന്നത് സർക്കാരിന് നാണക്കേടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.
സ്‌പീക്കറുടെ വിവേചന അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. ഇതുപോലെ സ്ത്രീകളെ ബാധിച്ചിരിക്കുന്ന വിഷയം സഭ ചർച്ച ചെയ്‌തില്ലെങ്കിൽ സഭയ്ക്ക് അപമാനമാണ്. പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം ഇറങ്ങി പോയത്.
Also Read : ഓം പ്രകാശിന്‍റെ കൂട്ടാളി പുത്തൻപാലം രാജേഷ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞിരുന്നത് കോട്ടയത്ത്