കാസർകോട് : മുകേഷ് ഉൾപെടെയുള്ള നടന്മാർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച എറണാകുളത്തെ നടി പോക്‌സോ കേസില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകി. കാസർകോട് ജില്ല സെഷൻസ് കോടതിയില്‍ അഡ്വ. സംഗീത് ലൂയിസ് മുഖേനയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ബന്ധുവായ യുവതിയുടെ പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നടിയുടെ നീക്കം.
കൂടുതൽ വാദം കേൾക്കാൻ ഹർജി സെപ്റ്റംബർ 30ലേക്ക് മാറ്റിയിട്ടുണ്ട്. തനിക്കെതിരെ ഏതോ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് നടി മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസിന്‍റെ വിശദശാംശങ്ങൾ വ്യക്തമാക്കാത്തതിനാൽ 30ന് നേരിട്ട് ഹാജരായി ഇക്കാര്യം വിശദമാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം മുകേഷ് അടക്കമുള്ള ഏഴ് പേർക്കെതിരെയാണ് നടി പീഡന പരാതി ഉന്നയിച്ചിരുന്നത്. ഈ പരാതിയിൽ നടന്മാർക്കെതിരെ അന്വേഷണം നടക്കുകയാണ്. ഏതാനും സിനിമയിൽ അഭിനയിച്ച നടി പിന്നീട് താമസം ചെന്നൈയിലേക്ക് മാറ്റിയിരുന്നു.