ETV Bharat / state

മെമ്മറി കാർഡ് ചോർന്ന സംഭവം: സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്‌ക്ക് നൽകരുതെന്ന ദിലീപിന്‍റെ ഹർജി വിധി പറയാൻ മാറ്റി - Dileeps plea adjourns for judgement - DILEEPS PLEA ADJOURNS FOR JUDGEMENT

സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്‌ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയാണ് വിധി പറയാനായി മാറ്റിയത്. എന്നാൽ മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ്  ACTRESS ASSAULT CASE  KERALA HC  മെമ്മറി കാർഡ് ചോർന്നു
Dileeps Plea Adjourned By Kerala HC For Judgement In Actress Assault Case
author img

By ETV Bharat Kerala Team

Published : Apr 16, 2024, 3:55 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവവുമായി ബന്ധപ്പെട്ട ദിലീപിന്‍റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. ജില്ല ജഡ്‌ജി തയ്യാറാക്കിയ വസ്‌തുതാന്വേഷണത്തിനായി ശേഖരിച്ച സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌താണ് ദിലീപിന്‍റെ അപ്പീൽ. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

അതിജീവിതക്ക് മൊഴിയുടെ പകർപ്പ് നൽകണമെന്ന ഉത്തരവിൽ സിംഗിൾ ബെഞ്ച് തന്‍റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്. എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും, മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കി. അതേസമയം വസ്‌തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ
അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത ചൂണ്ടിക്കാട്ടി.

മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ ജില്ല ജഡ്‌ജി തയ്യാറാക്കിയ വസ്‌തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് നൽകാനായിരുന്നു സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്. 2018ൽ രണ്ട് തവണയും, പിന്നീട് 202‌1ലും ആണ് കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിക്കപ്പെട്ടത്.

Also Read: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.