ETV Bharat / state

മുൻ ഭാര്യയുടെ പരാതി: നടൻ ബാലയ്‌ക്ക് ഉപാധികളോടെ ജാമ്യം - ACTOR BALA GOT BAIL

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നത് ഉൾപ്പടെയുള്ള വ്യവസ്ഥകളോടെ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

ACTOR BALA  നടൻ ബാലയ്ക്ക് ജാമ്യം ലഭിച്ചു  HARASSMENT CASE AGAINST BALA  നടൻ ബാല അറസ്റ്റ്
Actor Bala (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 5:40 PM IST

എറണാകുളം: മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ആശ്വാസം. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നത് ഉൾപ്പടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

കോടതിയുടെ എന്ത് ഉപാധികളും അംഗീകരിക്കാമെന്നും ജാമ്യം നൽകണമെന്നായിരുന്നു ബാല കോടതിയിൽ ആവശ്യപ്പെട്ടത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക്‌ വിധേയമായി ചികിത്സ തുടരുന്ന തനിക്ക്, ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ജാമ്യം നൽകണമെന്നും കോടതിയോട് അഭ്യർഥിച്ചിരുന്നു. ബാലയുടെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈയൊരു സാഹചര്യത്തിലായിരുന്നു കോടതി ജാമ്യം നൽകിയത്. കടവന്ത്ര പൊലീസായിരുന്നു മുൻ ഭാര്യയുടെയുടെ പരാതിയിൽ നടനെ അറസ്റ്റ് ചെയ്‌തത്. ഇന്ന് (ഒക്‌ടോബർ 14) പുലർച്ചെ പാലാരിവട്ടത്തെ ഫ്ലാറ്റിൽ നിന്നും കസ്‌റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ, ബാലാവകാശ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്. മുൻ ഭാര്യയും മകളുമായി ബന്ധപ്പെട്ട ചില പ്രതികരണങ്ങൾ അടുത്തിടെ ബാല സമൂഹ മാധ്യമത്തിലൂടെ നടത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു മുൻ ഭാര്യ പരാതി നൽകിയത്. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയായിരുന്നു പൊലീസ് അറസ്റ്റ് ഉൾപ്പടെയുള തുടർ നടപടികളിലേക്ക് കടന്നത്.

Also Read: "18-ാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ആ ആഘാതം വലുത്... ഇന്നും ചികിത്സയില്‍"; കരഞ്ഞ് അമൃത സുരേഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.