ETV Bharat / state

സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിച്ചെന്ന് സർക്കാർ ; ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി - case against sanju techy news

കാറില്‍ സ്വിമ്മിങ് പൂൾ നിർമ്മിച്ച് പൊതു റോഡില്‍ ഓടിച്ച കേസില്‍ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

YOUTUBER CASE  YOUTUBER SANJU TECHY  HIGH COURT NEWS  CASE AGAINST SANJU TECHY
Sanju Techy (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 3:43 PM IST

Updated : Jun 13, 2024, 4:42 PM IST

എറണാകുളം: കാറിൽ ആവേശം മോഡൽ സ്വിമ്മിങ് പൂൾ നിർമ്മിച്ച് റോഡില്‍ ഓടിച്ച സംഭവത്തിൽ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിച്ചെന്ന് സർക്കാർ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ച റിപ്പോർട്ടും ഹൈക്കോടതിയ്ക്ക് കൈമാറി.

സംസ്ഥാനത്തെ ക്യാമ്പസുകളിൽ വിദ്യാർഥികൾ നിയമവിരുദ്ധമായി വാഹനങ്ങൾ ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ കോടതി ,നടപടി എടുക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

റിക്കവറി വാൻ, ക്രെയിൻ എന്നിവ കാമ്പസുകളിൽ കൊണ്ടുവരുന്നുണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണമെന്നും കോടതി പറഞ്ഞു.

ബസുകളടക്കമുള്ള പല വാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് പ്രവർത്തിക്കുന്നില്ല , കോഴിക്കോട് സീബ്രാ ക്രോസിങ്ങിനിടെ പെണ്‍കുട്ടിയെ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ മാധ്യമങ്ങള്‍ നല്‍കിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് പറഞ്ഞ കോടതി ബസ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് വിലയിരുത്തി. ഡ്രൈവര്‍ ബസ് ഓടിച്ചത് അശ്രദ്ധവും അപകടകരവുമായ രീതിയിലാണെന്നും ഹൈക്കോടതി പറഞ്ഞു.

Also Read: സീബ്ര ലൈനില്‍ വിദ്യാര്‍ഥിയെ ബസിടിച്ച സംഭവം: കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Last Updated : Jun 13, 2024, 4:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.