തൃശൂർ: അംഗപരിമിതയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം. തൃശൂർ കൈപ്പറമ്പ് സ്വദേശിയായ പ്രതിയെയാണ് കുന്നംകുളം ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ട്രിപ്പിൾ ജീവപര്യന്തത്തിൽ 10 വർഷം കഠിന തടവും പ്രതി അനുഭവിക്കണം. കഠിന തടവ് കൂടാതെ മൂന്ന് ലക്ഷത്തി നാൽപതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2019 ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ വീട്ടിൽവെച്ചും കുട്ടിയുടെ വീട്ടിൽവെച്ചുമാണ് കുട്ടിയെ ഇയാൾ ബലാത്സംഗത്തിന് ഇരയാക്കിയിത്. 2022 ൽ വീണ്ടും സംഭവം ഉണ്ടായതോടെയാണ് വീട്ടുകാർ പീഡന വിവരം അറിയുന്നത്. വീട്ടുകാർ പരാതി നൽകിയതിന് പിന്നാലെ പേരമംഗലം പൊലീസ് കേസെടുക്കുയായിരുന്നു
അതേസമയം ആറുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ 24 കാരനായ പ്രതിക്ക് പൂനൈ കോടതി വധ ശിക്ഷ വിധിച്ചു. പൂനെയിലെ സെഷൻസ് കോടതിയാണ് മാവൽ താലൂക്കിലെ കാംഷേട്ട് സ്വദേശിയായ പ്രതിയ്ക്ക് വെള്ളിയാഴ്‌ച വധശിക്ഷ വിധിച്ചത്.
2022 ഓഗസ്‌റ്റിലാണ് പ്രതി തന്‍റെ വീടിൻ്റെ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്. പ്രതിയുടെ വീട്ടുമുറ്റത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ പ്രതിയുടെ അമ്മയേയും കോടതി ശിക്ഷിച്ചു. തെളിവ് മറച്ചുവയ്‌ക്കുകയും വിവരം പൊലീസിൽ അറിയിക്കാതിരിക്കുകയും ചെയ്‌തതിന് ഇവരെ 7 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്.
Also Read : ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു; പൂനെയിൽ 24കാരന് വധശിക്ഷ - Death Penalty For Rape