ETV Bharat / state

യുവാവിൻ്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച കേസിലെ പ്രതി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു - ACCUSED ESCAPED FROM POLICE STATION - ACCUSED ESCAPED FROM POLICE STATION

വിളിക്കാനായി ഫോൺ വാങ്ങിയശേഷം തിരികെ നൽകണമെങ്കിൽ 3000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.

LATEST MALAYALAM NEWS  THIRUVALLA  പ്രതി രക്ഷപ്പെട്ടു  ACCUSED ESCAPED
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 8:19 PM IST

പത്തനംതിട്ട: തിരുവല്ലയിൽ യുവാവിൻ്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ കസ്‌റ്റഡിയിലായ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയി. കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിൻ അലക്‌സാണ്ടർ (28) ആണ് ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയത്.

കുറ്റപ്പുഴ സ്വദേശിയായ 35 കാരനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് സുബിൻ ഇന്നലെ വൈകിട്ടോടെ പൊലീസിൻ്റെ പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. ബാറില്‍ നിന്നും മദ്യപിച്ചിറങ്ങിയ സുബിൻ ഫോണ്‍ ചെയ്യാനെന്നു പറഞ്ഞ് ആക്രമണത്തിനിരയായ വ്യക്‌തിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി.

ഇതിന് ശേഷം മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ 3000 രൂപ തരണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റ യുവാവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. വീട് കയറിയുള്ള ആക്രമണമടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സുബിനെ 2023 ല്‍ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.

കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിൻ വീണ്ടും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. സംഭവത്തെത്തുടർന്ന് നല്‍കിയ പരാതിയില്‍ ഇന്നലെ (ഓഗസ്‌റ്റ് 06) രാത്രി പത്തരയോടെയാണ് പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. കേസെടുക്കുന്നതിന് മുൻപ് തന്നെ സുബിൻ സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Also Read: വിവാഹത്തിന് വിസമ്മതിച്ചു; കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ച് ഡോക്‌ടറായ യുവതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.