ETV Bharat / state

പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; 2 യുവാക്കള്‍ മരിച്ചു - Accident In Pathanamthitta - ACCIDENT IN PATHANAMTHITTA

അടൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചു. കാര്‍ യാത്രികയ്‌ക്ക് പരിക്ക്. അപകടം രാത്രി 7 മണിയോടെ.

പത്തനംതിട്ടയിൽ വാഹനാപകടം  TWO YOUNTH DIED IN A ACCIDENT  അപകടത്തിൽ യുവാക്കൾ മരിച്ചു  അടൂരിൽ വാഹനാപകടം
Tom C. Varghese and Jithu Raj (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 6, 2024, 2:20 PM IST

പത്തനംതിട്ടയിൽ വാഹനാപകടം (ETV Bharat)

പത്തനംതിട്ട : അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്ക്. അടൂർ സ്വദേശി ടോം സി.വർഗീസ് (23), പത്തനംതിട്ട സ്വദേശി ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന തൈയ്ക്കാട് സ്വദേശി രത്നമണിക്കാണ് പരിക്ക്.

ഇന്നലെ (ഓഗസ്റ്റ്) രാത്രി 7 മണിയോടെ ബൈപാസ് റോഡിൽ നഗരസഭ ബസ്റ്റാൻഡിന് സമീപമായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്ത് കരുവാറ്റയിലേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിന്‍റെ മുൻ ഭാഗവും തകർന്നു. അടൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Also Read : അപകടത്തെ തുടർന്നുണ്ടായ തർക്കം ; ബൈക്ക് യാത്രികൻെ ഇടിച്ച് ബോണറ്റിൽ ഇട്ട് യാത്ര ചെയ്‌ത കാർ യാത്രികർ അറസ്റ്റിൽ - BIKER CAR ARGUMENT MUKKAM KOZHIKODE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.