കോഴിക്കോട്: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച കക്കയം പാലാട്ടിൽ അബ്രഹാമിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു(Wild Bore attack).കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ പത്തരയോടെ ആരംഭിച്ച പോസ്റ്റ്‌മോർട്ടം നടപടികൾ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്(Abraham).
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവൻ എംപി, എംഎൽഎ സച്ചിൻ ദേവ്, ഉൾപ്പെടെ നിരവധി പ്രമുഖർ മൃതദേഹം ഏറ്റുവാങ്ങുന്നതിനും ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനും മെഡിക്കൽ കോളേജിൽ എത്തി. കൂടാതെ പൊലീസിൻ്റെ വലിയ സുരക്ഷ വലയവും മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് ഉണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ എബ്രഹാം മരിച്ചതിന് തുടർന്ന് ഇന്നലെ വരെ പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
എബ്രഹാമിനെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഇന്നലെ ഉത്തരവിട്ടതോടെയാണ് ഇന്നലെ വൈകുന്നേരം വരെ നാട്ടുകാർ നടത്തി വന്ന സമരം അവസാനിപ്പിച്ചത്.